ലോകമെമ്പാടും അറിയുന്ന ഒരു വലിയ ഉത്സവമാണ് തൃശൂർ പൂരം. തൃശ്ശൂരിലെ വടക്കുംനാഥന്റെ മണ്ണിലാണ് പൂരം നടക്കുന്നത്. എങ്കിലും പൂരവും, പൂര ആഘോഷവും, ആഘോഷത്തിൽ പങ്കെടുക്കുന്ന വരും ജാതിയും മതവും രാഷ്ട്രീയവും ഇല്ലാത്ത മനസ്സുള്ളവരാണ്.
പതിനായിര കണക്കിന് സ്വദേശികളും വിദേശികളും ഒക്കെയാണ് പൂരനാളിൽ പൂരപ്പറമ്പിൽ ഒഴുകിയെത്തുന്നത്. കഴിഞ്ഞ കുറച്ചുകാലമായി എല്ലാവർഷവും പൂരത്തിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കുക, ചിലരു
ടെ പതിവ് രീതിയായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഉത്സവമാണ് തൃശൂർ പൂരം. കൊച്ചി രാജവംശത്തിലെ ഏറ്റവും പ്രഗൽഭനായ ശക്തൻ തമ്പുരാൻ എന്ന വിളിപ്പേര് നേടിയ രാജാവിൻറെ ഭരണകാലത്താണ് പൂരാഘോഷം ഇന്നത്തെ രീതിയിലുള്ള സ്വഭാവത്തിലേക്ക് മാറി ലോക ശ്രദ്ധ നേടിയത്.
കേരളത്തിൽ എത്ര തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ തൃശ്ശൂർ പൂരത്തിന്റെ പഴമയും പാരമ്പര്യവും മഹത്വവും ഒക്കെ ഇല്ലാതാക്കാൻ ആരൊക്കെയോ അണിയറയിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്ന് സംശയിപ്പിക്കുന്ന അനുഭവങ്ങളാണ് പൂരവുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്നലെ ആയിരുന്നു തൃശ്ശൂർ പൂര ആഘോഷം നടന്നത്. രാപകൽ നടക്കുന്ന ആഘോഷങ്ങളിൽ പതിനായിരക്കണക്കിന് കാണികളാണ് പങ്കെടുക്കുക. പൂരപ്പറമ്പിൽ മേള പ്രമാണിമാർ ഒത്തുതീരുമ്പോൾ ഉണ്ടാകുന്ന ആവേശവും വൈകിട്ട് നടക്കുന്ന കുടമാറ്റവും അതിനുശേഷം ഏതാണ്ട് പാതിരാത്രിയോടുകൂടി ആരംഭിക്കുന്ന അതിപ്രശസ്തമായ പൂരം വെടിക്കെട്ടും കാലങ്ങളായി തുടർന്നുവരുന്ന പൂരത്തിന്റെ ആചാരങ്ങളാണ്.
ഇന്നലെ പകൽ തുടങ്ങിയ ആചാര അനുഷ്ഠാന പരിപാടികൾ എല്ലാം വളരെ കൃത്യതയോടെ ഭംഗിയായി അവസാനിച്ചു. തുടർന്ന് പാതിരാത്രിക്ക് ജനം ആകാംക്ഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പായി പൂരപ്പറമ്പിൽ അസ്വസ്ഥതകൾ രൂപപ്പെട്ടു. പോലീസ് മേധാവിയുടെ ആഹ്വാനപ്രകാരം ഒരിക്കലും ഉണ്ടാകാത്ത വിധത്തിൽ പൂരപ്പറമ്പിൽ പോലീസ് സേനയെ കൊണ്ട് നിറച്ചു. വെടിക്കെട്ട് ആരംഭിക്കുന്ന വിവരം ഉച്ചഭാഷിണിയിലൂടെ അറിയിച്ചെങ്കിലും പോലീസ് തടസ്സം ഉന്നയിച്ചു കാണികളെ നിശ്ചിത പരിധിക്കു പുറത്തേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്നും കാണികൾ മാറിയശേഷം വെടിക്കെട്ട് തുടങ്ങിയാൽ മതിയെന്നും കമ്മീഷണർ നിർദ്ദേശിച്ചു.
ഇതോടെ തിങ്ങി നിറഞ്ഞ കാണികളും പോലീസും തമ്മിൽ ഒരിക്കലും നടക്കാത്ത വിധത്തിൽ ഉന്തും തള്ളും ഉണ്ടായി. മുൻകാലങ്ങളിൽ ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള ഇടപെടലുകളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് ക്ഷേത്ര ഭാരവാഹികളും കാണികളും ഒറ്റക്കെട്ടായി പറയുന്നുണ്ട്. പതിനായിര കണക്കിന് ആൾക്കാർ തിങ്ങി കൂടിയിട്ടും എല്ലാ പരിപാടികളും ഭംഗിയായി നടന്നുകൊണ്ടിരിക്കുമ്പോൾ അവസാന പരിപാടിയായ വെടിക്കെട്ടിനിടയ്ക്ക് പോലീസ് പതിവുകൾ വിട്ട് ഇടപെടൽ നടത്തിയത് എന്തുകൊണ്ട് എന്ന സംശയമാണ് എല്ലാരിലും ഉള്ളത്.
കുറച്ചുകാലമായി തൃശ്ശൂർ പൂരം തകർക്കുന്നതിനുള്ള ചില ആൾക്കാരുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു എന്ന് പരാതി പറയുന്നത് വടക്കുംനാഥൻ ക്ഷേത്രത്തിലെയും തിരുവമ്പാടി ക്ഷേത്രത്തിലെയും ഭാരവാഹികളും അതുപോലെതന്നെ തൃശൂർ പൂരം സംഘാടക സമിതി നേതാക്കളും ഒക്കെയാണ് ഒരു ന്യായീകരണവും ഇല്ലാത്ത അപക്വമായ പ്രവർത്തനങ്ങളാണ് ചിലർ നടത്തുന്നത് എന്നും ഇവർ പരാതിപ്പെടുന്നുണ്ട്.
പൂരത്തിന്റെ ആഘോഷ പൊലിമയിൽ മഞ്ഞൾ ഉണ്ടാക്കി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ഉദ്ദേശം ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നും അതിൻറെ ഫലമായിട്ടാണ് അന്യസംസ്ഥാനക്കാരനായ പോലീസ് കമ്മീഷണർ അനാവശ്യ ഇടപെടൽ നടത്തിയത് എന്നും ആണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. പൂര ആഘോഷത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി എന്നും അതെല്ലാം പരിഹരിക്കാൻ അതിശക്തമായ ഇടപെടൽ നടത്തി എന്നും വരുത്തി തീർത്ത് അത് തങ്ങളുടെ കഴിവുകൊണ്ടാണ് എന്ന് അവകാശപ്പെടാൻ അവസരം ഒരുക്കി ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ നടത്തിയ രഹസ്യ നീക്കങ്ങളുടെ ഫലമാണ് ഈ പോലീസ് ഇടപെടൽ എന്ന പരാതിയും ഉയരുന്നുണ്ട്.
എന്നാൽ പോലീസ് കമ്മീഷണർ അന്യസംസ്ഥാനക്കാരൻ ആണെങ്കിലും കേരളത്തിലെ പോലീസിന് നിയന്ത്രിക്കുന്നത് കേരള സർക്കാർ ആണ് എന്നിരിക്കെ കേരളത്തിലെ പോലീസ് എന്തുകൊണ്ട് ഇത്തരത്തിൽ അനാവശ്യ ഇടപെടൽ നടത്തി പൂരത്തിന്റെ പൊലിമ ഇല്ലാതാക്കി എന്ന കാര്യം ഇനിയും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
ക്ഷേത്ര ആചാരപ്രകാരമുള്ള പരിപാടികൾ അവസാനിച്ചു അർദ്ധരാത്രിക്ക് ശേഷം ജനങ്ങൾ കാത്തിരുന്ന വെടിക്കെട്ട് സമയത്ത് തന്നെ ആരംഭിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങളാണ് പോലീസ് ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ആരോപണം. ഇത്തരത്തിൽ ഒരു നീക്കം നടത്താൻ കമ്മീഷണർക്ക് പ്രേരണ നൽകിയത് എന്ത് കാരണത്താൽ ആണ് എന്ന കാര്യം ആർക്കും മനസ്സിലാവുന്നില്ല.
തൃശൂർ പൂരം എന്ന മഹോത്സവം എല്ലാത്തരത്തിലും ഭംഗിയായി നടത്തുവാൻ താല്പര്യമുള്ളവരും അതിനുവേണ്ട എല്ലാ പിന്തുണയും നൽകുന്നവരും സർക്കാരിൻറെ ഭാഗത്തുള്ളവർ എന്നാണ് വിശ്വസിക്കപ്പെടുന്നത്. സർക്കാർ നിലപാട് ഇതായിരിക്കും അതിനെയും മറികടന്നു കൊണ്ട് പൂര പറമ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കി പൂരത്തിന്റെ നടത്തിപ്പും പരിസമാപ്തിയും നല്ല രീതിയിൽ ആകേണ്ടതിന് പകരം അതിനെ തടസ്സം ഉണ്ടാക്കിയത് എന്തു ലക്ഷ്യത്തോടെ ആണ് എന്ന കാര്യം പൂരപ്രേമികളിൽ സംശയമായി നിലനിൽക്കുകയാണ്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ള ആൾക്കാരാണ് എല്ലാ പാർട്ടിയുടെയും തൃശ്ശൂരിലെ നേതാക്കളും അവിടുത്തെ എംപിയും എംഎൽഎമാരും മറ്റു പാർലമെൻററി ഭരണ നേതാക്കളും എല്ലാം ഈ കൂട്ടരെല്ലാം ഒറ്റക്കെട്ടായി പൂരപ്പറമ്പിൽ പൂര മഹത്വം കൊട്ടിക്കയറി സമാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ അവയെല്ലാം അവഗണിച്ചു ഒരു പോലീസ് മേധാവി ഇടപെടൽ നടത്തിയത് കൃത്യമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.
അതുപോലെതന്നെയാണ് തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് സുന്ദർ മേനോൻ പരാതിയായി ഉന്നയിച്ചിട്ടുള്ള ഒരു കാര്യവും താൻ ദേവസ്വം പ്രസിഡണ്ട് ആണ് എന്ന് പറഞ്ഞിട്ട് പോലും ക്ഷേത്രമുറ്റത്തുള്ള പോലീസുകാർ മോശമായി പെരുമാറി എന്നാണ് പരാതി.
എന്തായാലും ശരി ജാതിമത ഭിന്നതകൾ ഒന്നുമില്ലാതെ ബഹുജനം ഒന്നായി പങ്കെടുത്തു ലോകപ്രശസ്തി നേടിയ തൃശ്ശൂർ പൂരത്തിന്റെ മഹത്വം നഷ്ടപ്പെടുത്തുവാൻ പൂരപ്പറമ്പിൽ അർദ്ധരാത്രിയിൽ അനാവശ്യ നാടകം നടത്തിയ പോലീസ് മേധാവിയും പോലീസ് സേനയും നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യം ആരും മറക്കരുത്.