തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി.
പള്ളിത്തുറ സ്വദേശി മെല്‍ബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ മെല്‍ബിൻ വ്യാഴാഴ്ചയാണ് ഒഴുക്കില്‍പ്പെട്ടത്.
നാല് സുഹൃത്തുക്കള്‍ക്കൊപ്പം മെല്‍ബിൻ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കില്‍ മെല്‍ബിൻ കടലിലകപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെല്‍ബിന് രക്ഷപ്പെടാനായില്ല.
മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.മൃതദേഹം മെഡി.കോളേജിലേക്ക് മാറ്റി.