കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ ഒരു അറസ്റ്റ് കൂടി.
ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയർമാനാണ് പിടിയിലായ അസ്ലം.
കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്.