വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ കുറയും

വയനാട്ടിലെ ന്യൂനപക്ഷ മത വിഭാഗങ്ങൾ ബിജെപിയിലേക്ക് കണ്ണുവയ്ക്കുന്നു

കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡൻറ് പദവിയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ആണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉത്തരേന്ത്യ വിട്ട് കേരളത്തിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത്. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ സ്ഥാനാർത്ഥി ആയിട്ടാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽ സ്ഥാനാർഥി ആയതിന്റെ ഗുണം ആ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല തരംഗം ഉണ്ടാക്കാൻ സഹായിച്ചിരുന്നു.
അഞ്ചുവർഷത്തിനുശേഷം രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ സ്ഥാനാർഥിയായി എത്തുമ്പോൾ പഴയ രാഷ്ട്രീയ സാഹചര്യം അതേപടി തുടരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ പോലും കണക്കുകൂട്ടുന്നില്ല.  ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും എന്ന വിലയിരുത്തലിലാണ് വയനാട്ടിലെ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് നാലേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്.  ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ വലിയ കുറവ് വരുത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ബിജെപിയുടെ കേരളത്തിലെ പ്രസിഡൻറ് കെ സുരേന്ദ്രൻ വയനാട്ടിൽ അപ്രതീക്ഷിതമായിട്ട് സ്ഥാനാർഥിയായി കടന്നുവരികയായിരുന്നു.
ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥിയായിട്ടാണ് സുരേന്ദ്രൻ മത്സരിക്കുന്നത്  ബിജെപിയുടെ സ്ഥാനാർത്ഥിയായി കടന്നുവന്ന സുരേന്ദ്രൻ ഇപ്പോൾ ഇടതു സ്ഥാനാർഥി ആനി രാജയെ  മറികടന്ന് മുന്നിലെത്തിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വയനാട്ടിൽ വോട്ടർമാരിൽ വലിയ ശക്തിയായി നിലനിൽക്കുന്ന ആദിവാസി മേഖലയിൽ സുരേന്ദ്രന് ഇതിനകം തന്നെ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇതിനു പുറമെയാണ്  ഒരാഴ്ചയായി വയനാട് ജില്ലയിലെ ക്രിസ്ത്യൻ മതവിഭാഗത്തിനെ നിയന്ത്രിക്കുന്ന ആൾക്കാർ ഇടത് വലത് മുന്നണികളെ തഴഞ്ഞുകൊണ്ട് ബിജെപിയോട് അടുപ്പം പുലർത്തുന്ന നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. ബിജെപി അധികാരത്തിൽ വരുന്നതാണ് ക്രിസ്തുമത വിശ്വാസികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത് എന്ന രീതിയിലുള്ള പരസ്യമായ പ്രതികരണം മാനന്തവാടി ബിഷപ്പ് നടത്തിക്കഴിഞ്ഞു.  ജില്ലയിലെ പല ക്രിസ്ത്യൻ പള്ളികളിലും പുരോഹിതന്മാരും ഇത് നിലപാടുമായി സഭാവിശ്വാസികൾക്കിടയിൽ പ്രവർത്തിക്കുന്നതായിട്ടും റിപ്പോർട്ടർ ഉണ്ട്.
വയനാട് ജില്ലയിൽ കുടിയേറ്റ കർഷകർ അടക്കം ക്രിസ്തുമത വിശ്വാസികൾ വലിയ ശക്തിയാണ്  ഈ മലയോര ജില്ലയിൽ. ഏറനാളായി കർഷകര അടക്കമുള്ളവർ നേരിടുന്ന പ്രതിസന്ധി വന്യജീവി ആക്രമണം ആണ്. നാട്ടിലേക്ക് കടന്നുവന്ന കാട്ടാനകൾ മനുഷ്യരെ കൊലപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന് ഫലപ്രദമായി അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നത് കർഷക സമൂഹത്തിൽ പ്രതിഷേധമായി നിലനിൽക്കുന്നുണ്ട്.  വന്യജീവി അക്രമങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ കേന്ദ്ര സർക്കാറിന് മാത്രമേ കഴിയൂ എന്ന് ബിഷപ്പ് അടക്കമുള്ള സഭ നേതൃത്വം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് നൽകി വിജയിപ്പിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണ് മതമേധാവികൾ.
വയനാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം പുതിയ രൂപത്തിൽ എത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.  വയനാട്ടിൽ ഹൈന്ദവ മതവിഭാഗക്കാർ നല്ല പിന്തുണയുമായി സുരേന്ദ്രൻ ഒപ്പം നീങ്ങുന്നുണ്ട്. ഇതിനു പുറമേയാണ് ആദിവാസി വിഭാഗത്തിന്റെയും ക്രിസ്ത്യൻ സഭയുടെയും നിലപാട് മാറ്റവും സുരേന്ദ്രന് അനുകൂലമായ തീരുമാനമെടുക്കലും ഉണ്ടായിരിക്കുന്നത്.  ഈ പുതിയ രാഷ്ട്രീയ മാറ്റങ്ങൾ കാര്യമായ ചലനം ഉണ്ടാക്കുന്നെങ്കിൽ അത് ബിജെപി സ്ഥാനാർഥി സുരേന്ദ്രന് വലിയ ഗുണം ചെയ്യുന്ന സ്ഥിതി വരും.
വയനാട് മണ്ഡലത്തിൽ ഇപ്പോൾ മത്സരം നടക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയും ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനും തമ്മിൽ ആണ് എന്ന സ്ഥിതി വന്നിരിക്കുകയാണ്. ബിജെപി സ്ഥാനാർഥി സുരേന്ദ്രൻ വിജയിക്കാനുള്ള വോട്ട് നിലവാരം ഒരിക്കലും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ലക്ഷണങ്ങളുടെ ഭൂരിപക്ഷം എന്ന അത്ഭുതം തടയുവാൻ സുരേന്ദ്രന് കഴിയുമെന്ന് വിലയിരുത്തൽ ഉണ്ട്.
മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്ന ആനി രാജക്ക്  പതിവുപോലെ കമ്മ്യൂണിസ്റ്റ് ബോട്ടുകൾ കൃത്യമായിയും കിട്ടുക തന്നെ ചെയ്യും. എന്നാൽ നിലപാട് മാറ്റത്തിലൂടെ വോട്ടുകൾ കുറയാൻ സാധ്യത രാഹുൽ ഗാന്ധിയുടെ പെട്ടിയിൽ ആയിരിക്കും എന്നതാണ് നിലവിലെ രാഷ്ട്രീയ വിലയിരുത്തൽ.
വയനാട് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് സിപിഐയുടെ സ്ഥാനാർത്ഥിയാണ്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ സിപിഎം നേതാക്കൾ അമിത ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കുന്നില്ല.  ഈ സാഹചര്യത്തിന്റെ ഗുണവും ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രന് ഉണ്ടാകുമെന്ന് വിലയിരുത്തലും ഉണ്ട്. സിപിഎമ്മിൽ വിശ്വാസികളായ ഹിന്ദുക്കളുടെ വോട്ടുകൾ സുരേന്ദ്രന് മറിക്കാൻ സാധ്യതയുണ്ട് എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയുവാൻ കഴിയുന്നു. 2019ലെ  ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയ വമ്പൻ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ല  ഭൂരിപക്ഷത്തിൽ  കാര്യമായ  കുറവ് ഉണ്ടായാൽ അത് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും വലിയ ക്ഷീണത്തിൽ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.