മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വിജയം നേടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാർട്ടി

മാലദ്വീപില്‍ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പില്‍ വൻ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എൻ.സി).

 

മാലെ: മാലദ്വീപില്‍ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പില്‍ വൻ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എൻ.സി).

86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. ഇതില്‍ 70 സീറ്റും പി.എൻ.സി നേടിയതായാണ് പുറത്തുവരുന്ന വിവരം. ആകെ 93 സീറ്റുകളാണുള്ളത്. പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടിയാണ് പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്.

ചൈനീസ് അനുകൂല നിലപാടുകളിലൂടെയും ഇന്ത്യാവിരുദ്ധ നിലപാടുകളിലൂടെയും പ്രശസ്തനായ ആളാണ് മുയിസു.

വോട്ടവകാശമുള്ള ഏകദേശം 284,663 പൗരന്മാരുണ്ട്. ഇതില്‍ 207,693 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് പ്രധാന രാഷ്ടിയ പാർട്ടികളിലും സ്വതന്ത്ര പാർട്ടികളിലുമായി 93 സീറ്റുകളിലേക്ക് 368 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.