ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ അടച്ചിടും

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാൻ തീരുമാനം

 

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാൻ തീരുമാനം.

ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടാനാണ് സർക്കാർ തീരുമാനം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും.