വൈറലായി മോഹൻലാലിൻറെ നൃത്തം. ജവാൻ സിനിമയിലെ ഷാരൂഖ് ഖാൻറെ ഹിറ്റ് ഡാൻസ് ‘സിന്ദാ ബന്ദാ’ ഗാനത്തിന് നടൻ മോഹൻലാല്‍ ചുവടുകള്‍ തീർത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
വീഡിയോ കണ്ട് സാക്ഷാല്‍ ഷാരൂഖ് തന്നെ വീഡിയോ എക്‌സില്‍ റീട്വീറ്റ് ചെയ്തു. അനിരുദ്ധ് രവിചന്ദഇ ഈണമിട്ട ഗാനത്തിന് മോഹൻലാല്‍ ഒരടി പോലും തെറ്റാതെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആടിത്തകർക്കുന്ന വീഡിയോയാണിത്. ഷാരൂഖിന്റെ തന്നെ ഫാൻസ് പങ്കിട്ട വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുകയായിരുന്നു. ഷാരൂഖ് ഖാൻ, പ്രിയാ മണി എന്നിവർ ചേർന്ന് അവതരിപ്പിച്ച തട്ടുപൊളിപ്പൻ ഗാനമാണ് ‘സിന്ദാ ബന്ദാ’.