നടി അപര്‍ണാ ദാസും ദീപക് പറമ്ബോലും വിവാഹിതരായി

മലയാള സിനിമയിലെ പ്രിയതാരങ്ങളായ അപർണാ ദാസും ദീപക് പറമ്ബോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

 

മലയാള സിനിമയിലെ പ്രിയതാരങ്ങളായ അപർണാ ദാസും ദീപക് പറമ്ബോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹം, ഏറെ നാളത്തെ പ്രണയസാഫല്യമായിരുന്നു.

വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്ബോല്‍. അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്.

‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയ രംഗത്തെത്തിയത്. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ശേഷം തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.