അനധികൃത ഐപിഎൽ സ്ട്രീമിംഗ് ആപ്പ് കേസിൽ നടി തമന്നയ്ക്ക് മഹാരാഷ്ട്ര സൈബർ സെല്ലിൻറെ സമൻസ്.
വയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഫെയർപ്ലേ ആപ്പിൽ ഐപിഎൽ 2023 നിയമവിരുദ്ധമായി സ്ട്രീം ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബർ സമൻസ് അയച്ചതായി റിപ്പോർട്ട്.
വയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഫെയർപ്ലേ ആപ്പിൽ ഐപിഎൽ 2023 നിയമവിരുദ്ധമായി സ്ട്രീം ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബർ സമൻസ് അയച്ചതായി റിപ്പോർട്ട്.
ഏപ്രിൽ 29 ന് മഹാരാഷ്ട്ര സൈബർ മുമ്പാകെ ഹാജരാകാൻ തമന്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 23 ന് നടൻ സഞ്ജയ് ദത്തിനും ഇതുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ സൗജന്യമായി ആക്‌സസ് ചെയ്യാവുന്ന, ഇന്ത്യൻ വിപണിയ്‌ക്കായി രൂപകൽപ്പന ചെയ്‌ത വാതുവെപ്പ് അപ്ലിക്കേഷനാണ് ഫെയർപ്ലേ ആപ്പ്. കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കാൻ തുടങ്ങാം.
പ്രധാനമായും തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ബഹുഭാഷാ നടിയാണ് തമന്ന. 2007-ൽ ‘ഹാപ്പി ഡേയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ബോളിവുഡിലെ ചിലതുൾപ്പെടെ 80-ലധികം ചിത്രങ്ങളിൽ അവർ പ്രവർത്തിച്ചു.
ദളപതി വിജയ്, അജിത് കുമാർ, രാം ചരൺ, പ്രഭാസ്, കാർത്തി, സൂര്യ, മഹേഷ് ബാബു, ധനുഷ്, ജൂനിയർ എൻടിആർ, അല്ലു അർജുൻ, ചിരഞ്ജീവി, വെങ്കിടേഷ് എന്നിവരുൾപ്പെടെ ഒട്ടുമിക്ക പ്രമുഖർക്കൊപ്പവും അവർ സ്‌ക്രീൻ പങ്കിട്ടു. ‘പയ്യ’, ‘സുര’, ‘റിബൽ’, ‘വീരം’, ‘ബാഹുബലി’ സീരീസ് എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചില സിനിമകൾ