ഹോർലിക്‌സ്സ് ഇപ്പോൾ ‘ഫങ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്’: ‘ആരോഗ്യം’ എന്ന ലേബൽ മാറ്റി.

ഹോർലിക്‌സ്സ് ഇപ്പോൾ 'ഫങ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്': 'ആരോഗ്യം' എന്ന ലേബൽ മാറ്റി.

 

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹീതി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങളും ബീവറേജസിനെയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തു.

“ഞങ്ങൾ ഈ വിഭാഗത്തിൻ്റെ ലേബലുകൾ FND എന്നാക്കി മാറ്റി, അങ്ങനെ വിളിക്കുന്നതാവുംകുറച്ചുകൂടെ ഇണങ്ങുക,”ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി പറഞ്ഞു.

2006ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്‌ട് പ്രകാരം ‘ഹെൽത്ത് ഡ്രിങ്കുകൾക്ക്’ നിർവചനമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്’ വിഭാഗങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.