യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്നെ കശാപ്പ് ചെയ്യുമെന്ന ഭീഷണിയുമായി യുവാവ്

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ആടിനെ' കശാപ്പുചെയ്യുന്നപോലെ അറുക്കുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു.

 

ഉത്തർപ്രദേശ്: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ആടിനെ’ കശാപ്പുചെയ്യുന്നപോലെ അറുക്കുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. പ്രയാഗ്‌രാജിലെ തൻ്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ മുഖ്യമന്ത്രി യോഗിയെ ഇയാൾ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം.

‘ബക്ര ബനാകെ കാറ്റേങ്കേ..’ എന്നാണയാൾ പറഞ്ഞത്. മുഖ്യമന്ത്രി പക്ഷപാതപരമായി പെരുമാറുകയും മുസ്ലീം വീടുകളിൽ ബുൾഡോസർ ഓടിക്കുകയും ചെയ്യുന്നുവെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നുണ്ടെന്ന് ഒരു പ്രാദേശിക റിപ്പോർട്ടർ ആ മനുഷ്യനോട് പറയുന്നത് വൈറലായ വീഡിയോയിൽ കാണാം. പ്രാദേശിക റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇയാൾ മുഖ്യ മന്ത്രിയ്ക്ക് നേരെ വധഭീക്ഷണി മുഴക്കിയത്ത്.