പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്നെന്ന് ആരോപണം: കുത്തിയിരിപ്പ് സമരംവുമായി ആൻറ്റൊ ആൻറ്റണി

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍നെന്നും അത് സി.പി.എം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നും ആരോപിച്ച് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ആൻറ്റൊ ആൻറ്റണി ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

 

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍നെന്നും അത് സി.പി.എം പ്രവര്‍ത്തകരുടെ കൈയിലെത്തി എന്നും ആരോപിച്ച് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ആൻറ്റൊ ആൻറ്റണി ജില്ലാകളക്ടറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ബുധനാഴ്ച, ഇടത് അനുകൂല സംഘടനകളില്‍പ്പെട്ട ജീവനക്കാര്‍ വഴി പട്ടിക ചോര്‍ന്നു എന്നാണ് ആൻറ്റൊ ആരോപിക്കുന്നത്.

കള്ളവോട്ടിന് വഴിയൊരുക്കാനുള്ള നടപടിയാണിതെന്ന് ആന്റോ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.