ഇറ്റാവ ലോക്‌സഭാ സീറ്റിൽ ബിജെപി എംപിയ്ക്കെതിരെ ഭാര്യ മത്സരിക്കും

സവിശേഷമായ ഒരു രാഷ്ട്രീയ വഴിത്തിരിവിൽ, ബിജെപി എംപി രാം ശങ്കർ കതേരിയയുടെ ഭാര്യ മൃദുല കതേരിയ ഇറ്റാവ ലോക്‌സഭാ സീറ്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു.

 

ഉത്തർപ്രദേശ്: സവിശേഷമായ ഒരു രാഷ്ട്രീയ വഴിത്തിരിവിൽ, ബിജെപി എംപി രാം ശങ്കർ കതേരിയയുടെ ഭാര്യ മൃദുല കതേരിയ ഇറ്റാവ ലോക്‌സഭാ സീറ്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൃദുല, ഇറ്റാവയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. അതേസമയം, അവരുടെ ഭർത്താവ് രാം ശങ്കർ കതേരിയ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇറ്റാവയിൽ നിന്ന് വിജയിച്ചു.

മാധ്യമങ്ങളോട് സംസാരിക്കവെ, “ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. അദ്ദേഹത്തിനെതിരെ മത്സരിക്കും” എന്നവർ പറഞ്ഞു.

ഇറ്റാവ മണ്ഡലത്തിൽ മെയ് 13നാണ് വോട്ടെടുപ്പ്. അതോടൊപ്പം കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി വധേരയും രാഹുൽ ഗാന്ധിയും യഥാക്രമം റായ്ബറേലി, അമേഠി സീറ്റുകളിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.