മോദിയുടെ പ്രസംഗത്തിൽ ജെ.പി നദ്ദയ്ക്കും രാഹുലിന്റെ പ്രസംഗത്തിൽ ഖാർഗെയ്ക്കും നോട്ടീസ് അയയ്‌ച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 29നു രാവിലെ 11 മണിക്കകം മറുപടി നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപെട്ടിട്ടിരിക്കുന്നത്.
ഇരുപാർട്ടികളുടെയും അദ്ധക്ഷന്മാർ എന്ന നിലയിൽ നദ്ദയും ഖാർഗെയും മറുപടി നൽകേണ്ടിവരും.
രാജ്യത്തെ സ്വത്തെല്ലാം കോൺഗ്രസ് മുസ്ലിംകൾക്ക് നൽകുന്നു എന്ന ഗുരുതര പരമാര്ശത്തിലാണ് പ്രധാന നരേന്ദ്രമോദിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തത്. ‘സബ്കാ സാത്ത് സബ്കാ വികാസ്’
എന്ന ആശയം ഇടയ്ക്കിടെ ഉയർത്തിപിടിക്കാറുള്ളയാളാണ് നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
വിശദീകരണം നൽകാത്തപക്ഷമാകും തുടർനടപടികൾ ഉണ്ടാവുക.