മുംബൈ: നടൻ സല്‍മാൻ ഖാൻറെ വസതിക്ക് നേരെ നടന്ന വെടിവെപ്പില്‍ അഞ്ചുപേർ കസ്റ്റഡിയില്‍. ഷൂട്ടർ, വിക്കി ഗുപ്തയുടെ അടുത്ത സുഹൃത്തുകളാണ് പിടിയിലായത്.
ഇവരെ കസ്റ്റഡിയിലെടുത്തത് ബിഹാറിലെ ബെട്ടിയ ജില്ലയില്‍ നിന്നാണ്.
വിക്കിയുടെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ളവർ അക്രമികള്‍ക്ക് വാഹനവും സഹായവും നല്‍കിയെന്നാണ് പൊലീസ് സംശയിക്കുന്നു. അതേസമയം, ഗുജറാത്തിലെ താപി നദിയില്‍ നിന്ന് പ്രതികള്‍ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.
ഏപ്രില്‍ 14ന് പുലർച്ചെ 5 മണിയോടെയാണ് സല്‍മാൻ ഖാൻറെ ബാന്ദ്രയിലെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിർത്തു. സംഭവ സമയത്ത് സല്‍മാൻ ഖാൻ വീട്ടിൽ തന്നെയുണ്ടായിരുന്നു.