ഒരാൾക്ക് ഒരു പാമ്പിൻ കുഞ്ഞിനെ കിട്ടി
ഏതോ പക്ഷിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചതായിരുന്നു പാമ്പിനെ.
പകുതിജീവനിൽ കിടന്ന പാമ്പിനെ ആ നല്ലമനുഷ്യൻ പാലും ഭക്ഷണവും എല്ലാം നൽകി സുഖപ്പെടുത്തി.
പാമ്പ് വളരാൻ തുടങ്ങി. വളർന്നു വന്നപ്പോൾ മനസിലായി അത് ഒരു പെരുമ്പാമ്പാണെന്ന്.
രണ്ടു പേരും നല്ല ചങ്ങാത്തത്തോടെ കഴിഞ്ഞു പോന്നു.
അങ്ങിനെ ദിവസങ്ങൾ ആഴ്ചകൾക്കും ആഴചകൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി കാലം മുന്നോട്ട് നീങ്ങവെ വീട്ടിലെ എലി ശല്യം ഇല്ലാതായി.
അതിന് ശേഷം ഇയാൾ വളർത്തിയിരുന്ന കേഴികളുടെ എണ്ണം കുറയുന്നത് ഇയാളുടെ ശ്രദ്ധയിൽ പെട്ടു.
അങ്ങിനെ അയാൾ നോക്കുമ്പോൾ കോഴികള്ളൻ പെരുമ്പാമ്പാണെന്ന് മനസിലായി .
കോഴികൾ പോയാൽ പോട്ടെ പാമ്പ് വളരട്ടെ എന്ന് അയാളും തീരുമാനിച്ചു.
കോഴികൾ തീർന്നപ്പോൾ വീട്ടിലെ പൂച്ചയെ തീർത്തു. പൂച്ചയല്ലേ സാരമില്ല പാമ്പുണ്ടല്ലോ എന്ന സമാധാനത്തിൽ അയാൾ ഇരുന്നു.
അതിന് ശേഷം വളർത്തു നായയേയും ശരിപ്പെടുത്തി. ചെറിയ ദുഖത്തോടെയാണെങ്കിലും അതും അയാൾ ക്ഷമിച്ചു. പിന്നെ ഇയാൾ കൊടുക്കുന്ന പാൽ പാമ്പ് കുടിക്കാതായപ്പോൾ ഇയാൾ കോഴികളെ വാങ്ങികൊടുത്തു.
അത് കഴിക്കാതായപ്പോൾ പൂച്ചയെ കൊണ്ടുവന്നു. അതുകഴിച്ചില്ല. അപ്പോൾ അയാൾ നായയെ കൊണ്ടുവന്നു. അതും കഴിക്കുന്നില്ല. പക്ഷെ പാമ്പ് ദിവസവും ഇയാൾ വിശ്രമിക്കുമ്പോൾ അടുത്തു വന്നു കിടക്കും.
അങ്ങിനെ ഇയാൾക്ക് സങ്കടമായി.പാമ്പ് ഒന്നും കഴിക്കാത്തതിനാൽ അതിനെന്തോ രോഗമാണെന്ന ആധിയിൽ പാമ്പിനെ ഡോക്ടറെ കാണിച്ചു.
ഡോകടർ പരിശോധനയെല്ലാം കഴിഞ്ഞ് ഇയാളോട് പറഞ്ഞു ഈ പാമ്പ് ഇപ്പോൾ നിങ്ങളുടെ കൂടെയാണോ വിശ്രമം ? ഇയാൾ പറഞ്ഞു ഇവനിപ്പോൾ ഞാനില്ലാതെ വിശ്രമമില്ല അത്രയും ഇഷ്ടമാണ് എന്നെ.
അവൻ ഭക്ഷണം കഴിക്കാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്? ഡോക്ടർ പറഞ്ഞു നിങ്ങൾ ഒന്നും ചെയ്യേണ്ട. അവന് വേണ്ട ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.
ഈ പാമ്പ് അടുത്ത് കഴിക്കാൻ പോകുന്നത് നിങ്ങളെ തന്നെയാണ്.
അതിന്റെ തെയ്യാറുടെപ്പിലാണ് പാമ്പ്. ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇവനെ ദൂരെ ഏതെങ്കിലും കാട്ടിൽ ഉപേക്ഷിക്കുക. സ്വന്തം ജീവന്റെ കാര്യമായതിനാൽ അയാൾ അതിനെ ഉപേക്ഷിച്ച് തടിതപ്പി.
പറഞ്ഞത് ഒരു കഥയാണെങ്കിലും രാമമന്ത്രത്തിലും ED മന്ത്രത്തിലും
ഗ്യാരണ്ടി മന്ത്രത്തിലും മതി മറന്ന് വോട്ടുചെയ്യുന്നതിന് മുൻപെ ആലോചിക്കുക.
നിങ്ങൾക്ക് കിട്ടിയിരുന്ന
സബ്സിഡികൾ ഇല്ലാതാക്കിയവനും
67 രൂപയുടെ പെട്രോളിന് 110 വാങ്ങുന്നവനും
350 രൂപയുടെ ഗ്യാസിന് 1100 വാങ്ങുന്നവനും
1 രൂപക്ക് റേഷൻ കടയിൽ കിട്ടിയിരുന്ന അരി 29 രൂപക്ക് തരുന്നവൻ തന്നെയാണ്.
പുതിയ ഗ്യാരണ്ടികളുമായ് വരുന്നത് സൂക്ഷിക്കേണ്ടത് നമ്മളാണ്.
ഇവ എല്ലാം നമ്മളെ മൊത്തം വിഴുങ്ങാനുള്ള തെയ്യാറെടുപ്പിന്റെ മുന്നോടിയാണ്.
ഈ പെരുമ്പാമ്പിനെ ഉപേക്ഷിക്കാനുള്ള വകതിരിവ് കാണിച്ചാൽ ജീവനെങ്കിലും ബാക്കിയാകും.