കേരളം എങ്ങോട്ട് ? മഹാത്മാ ന്യൂസിന്റെ അവലോകനം……

ബിജെപി അക്കൗണ്ട് തുറക്കും......തരംഗം ഇടതുമാറി വലത്തോട്ട്.....

ലോക ജനത ഒന്നടങ്കം അംഗീകരിച്ചിട്ടുള്ള ഏറ്റവും നല്ല ഭരണ സംവിധാനമാണ് ജനാധിപത്യ ഭരണ ക്രമം.. ലോകത്ത് ജനാധിപത്യ ഭരണ സംവിധാനത്തിലാണ് ഭൂരിഭാഗം രാജ്യങ്ങളും നീങ്ങുന്നത്…. ജനാധിപത്യ പ്രവർത്തനത്തിൽ ലോകത്തിലെ മാതൃകയായ ജനാധിപത്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്… പലവിധത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിലും ജനാധിപത്യം എന്നത് ഒരു മഹത്തായ ആശയവും സംവിധാനവും ആണ്…

ഇന്ത്യയിൽ ജനാധിപത്യത്തിൽ ഭരണം നീങ്ങുമ്പോൾ പോലും ഏകാധിപത്യം കടന്നുവന്ന മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്…..1975 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിൻറെ തെളിവായിരുന്നു… ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി ചില കാര്യങ്ങളിൽ എങ്കിലും ജനവികാരവും ജനാധിപത്യവും മറന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്നു എന്നത് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു അഭിപ്രായമാണ്…. ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്…

ഈ കാര്യം ആമുഖമായി രേഖപ്പെടുത്തി കൊണ്ടാണ് നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്…. ഈ പറയുന്ന മൂല്യങ്ങൾ എല്ലാം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിൻറെ ഭരണത്തിൽ എത്തുന്ന ഏത് രാഷ്ട്രീയ പാർട്ടിക്കും ഉണ്ട്… നമ്മുടെ രാജ്യം അടുത്ത അഞ്ചുവർഷക്കാലം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് നടന്നു കഴിഞ്ഞു… രാജ്യത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം ഒരു ത്രികോണ മത്സരത്തിൽ നിൽക്കുകയാണ്… കേന്ദ്രസർക്കാരിനെതിരായ സ്വരങ്ങളും സംസ്ഥാന സർക്കാരിനെതിരായ സ്വരങ്ങളും കേരളത്തിൽ ഒരേപോലെ മുഴങ്ങുന്നുണ്ട്… അതുകൊണ്ടുതന്നെ ജനവിധി എങ്ങനെ എന്നത് പ്രവചിക്കുക എളുപ്പമല്ല… എങ്കിൽ പോലും കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഞങ്ങളുടെ പ്രതിനിധികൾ നേർക്കാഴ്ചയിലൂടെ കണ്ടെത്തിയ ഏകദേശ ധാരണയുടെ വിലയിരുത്തൽ നടത്തി… ഈ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങൾ നടത്തുകയാണ്…

10 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു അതിൽ 7 തെരഞ്ഞെടുപ്പുകളിലും വിജയം കണ്ടെത്തി വീണ്ടും ഒരിക്കൽ കൂടി മാവേലിക്കര മണ്ഡലത്തിൽ മത്സരിക്കുകയാണ് കോൺഗ്രസ് നേതാവായ കൊടിക്കുന്നിൽ സുരേഷ്… ഈ തിരഞ്ഞെടുപ്പിലും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കോൺഗ്രസ് നേതാവിനെ ഈ തിരഞ്ഞെടുപ്പിൽ ഒരു ഈസി വാക്കോവർ ഉണ്ടാകും എന്ന് കരുതേണ്ടതില്ല… ഇടതുമുന്നണി ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് സിപിഐയുടെ യുവനേതാവായ അരുൺ കുമാറിനെയാണ്… വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് ജനകീയ അംഗീകാരം നേടിക്കഴിഞ്ഞ അരുൺകുമാർ കൊടിക്കുന്നിൽ സുരേഷിന് ഒരു വെല്ലുവിളി തന്നെയാണ്…… മൂന്നു പതിറ്റാണ്ടോളമായി സ്ഥിരമായി മത്സരരംഗത്തുള്ള കൊടിക്കുന്നിൽ കണ്ടുമടുത്ത മുഖം എന്ന നിലയ്ക്ക് വിലയിരുത്തപ്പെടുന്നുണ്ട്….

ഒരു പുതിയ ജനപ്രതിനിധിയെ പരീക്ഷിക്കണം എന്ന താൽപര്യം ഈ മണ്ഡലത്തിൽ യുവാക്കൾക്കിടയിൽ കാര്യമായി പ്രചരിക്കുന്നുമുണ്ട്…. ഈ രാഷ്ട്രീയ അവസ്ഥകൾ വെച്ച് പരിശോധിച്ചാൽ ഈ തെരഞ്ഞെടുപ്പിൽ ഒരു പക്ഷേ മാവേലിക്കര മണ്ഡലം ഒരു പുതിയ ജനപ്രതിനിധിയെ കണ്ടെത്തുന്ന വിധിയെഴുത്ത് നടത്തിയേക്കാം…. ഇതൊക്കെയാണെങ്കിലും കൊടിക്കുന്നിൽ സുരേഷ് എന്ന സ്ഥാനാർത്ഥിയും നേതാവും ഒരു തെരഞ്ഞെടുപ്പ് വിജയത്തിൻറെ പ്രവർത്തനങ്ങളുടെ എല്ലാ തന്ത്രങ്ങളും പയറ്റി ജയിച്ചിട്ടുള്ള ആളാണ്…. അതുകൊണ്ടുതന്നെ അവസാന റൗണ്ടിൽ എത്തി വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും കൊടിക്കുന്നിൽ വിജയിച്ചിരിക്കുന്നു എന്നാണ് കോൺഗ്രസിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും മണ്ഡലത്തിലെ നേതാക്കൾ പൂർണ്ണമായും വിശ്വസിക്കുന്നത്….

മണ്ഡലത്തിലെ മാത്രമല്ല കേരളത്തിലെ തന്നെ ജനങ്ങൾക്കിടയിൽ വലിയ താൽപര്യം ഉണ്ടാക്കിയ ഒരു മണ്ഡലമാണ് പത്തനംതിട്ട… ഇന്ത്യയിലെ തന്നെ കോൺഗ്രസിന്റെ ശക്തി നേതൃത്വമായിരുന്ന എ കെ ആൻറണി എന്ന നേതാവിന്റെ മകൻ ബിജെപിയിൽ ചേരുകയും പത്തനംതിട്ടയിൽ പാർട്ടി സ്ഥാനാർത്ഥിയായി കടന്നു വരികയും ചെയ്തതോടെ മണ്ഡലം യഥാർത്ഥത്തിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി… തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും ആണ് കളം നിറഞ്ഞു നിൽക്കുന്നതെങ്കിലും ആന്റണിയുടെ മകൻ പത്തനംതിട്ടയിൽ എത്തിയതോടുകൂടി രാഷ്ട്രീയ ചർച്ചകൾ അപ്പനെയും മകനെയും കേന്ദ്രീകരിച്ച് മാറുന്ന സ്ഥിതി ഉണ്ടായി…

പത്തനംതിട്ട കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കോട്ടകളിൽ ഒന്നാണ്… നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണി പലവട്ടം ജയിച്ചു എംപി ആയതാണ്… ഇപ്പോൾ വീണ്ടും സ്ഥാനാർഥിയായതിനെ തുടർന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ തുടക്കത്തിൽ വലിയ അഭിപ്രായ ഭിന്നതകൾ ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തി പ്രാപിച്ചതോടുകൂടി ആ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്ന സ്ഥിതി വന്നു… ഈ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഎമ്മിലെ ഏറ്റവും മുതിർന്ന ശക്തനായ ഒരു നേതാവിനെയാണ് നിയോഗിച്ചത്… മുൻമന്ത്രി ഡോക്ടർ തോമസ് ഐസക്കാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി….

യഥാർത്ഥ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെങ്കിലും,, ബിജെപിയുടെ സ്ഥാനാർത്ഥിയും ശക്തമായി പ്രവർത്തനരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്… കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ മത്സരിച്ച ഈ മണ്ഡലത്തിൽ അന്ന് വലിയ വോട്ട് നേട്ടം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു…. ബിജെപിക്ക് രാഷ്ട്രീയമായി നല്ല സ്വാധീനമുള്ള മൂന്ന് അസംബ്ലി മണ്ഡലങ്ങൾ ഈ പാർലമെൻറ് മണ്ഡലത്തിൽ ഉണ്ട്…

ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാന റൗണ്ടിൽ എത്തിയപ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥിയെ മറികടന്ന് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻറണി അൽപ്പമെങ്കിലും മുന്നിലെത്തി എന്ന വിലയിരുത്തപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്….

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി മുതൽ ആധിപത്യം നിലനിർത്തി പോരുന്ന ഒരു ജില്ലയാണ് ആലപ്പുഴ…. എന്നാൽ വയലാർ രവി,, എ കെ ആൻറണി തുടങ്ങിയ കോൺഗ്രസിന്റെ യുവ തുർക്കികൾ പുതിയ തലമുറയിൽ ആവേശം ഉയർത്തി രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ അടയാളങ്ങൾ പതിപ്പിച്ചപ്പോൾ ആലപ്പുഴയുടെ രാഷ്ട്രീയ ചിത്രവും മാറുന്ന സ്ഥിതി ഉണ്ടായി… കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആകെ ഒരു മണ്ഡലത്തിൽ തോൽവി നേരിടേണ്ടിവന്നത് ആലപ്പുഴയിൽ ആയിരുന്നു… ഇടതുമുന്നണി സ്ഥാനാർത്ഥിയായ ആരിഫ് ആണ് അന്ന് ജയിച്ചു വന്നത്…. കോൺഗ്രസും യുഡിഎഫും ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കണക്കിൽ ആലപ്പുഴ കൂടി ഉൾപ്പെടുത്തണം എന്ന വാശിയോടു കൂടി ആണ് കോൺഗ്രസിന്റെ ദേശീയ നേതാവായ വേണുഗോപാലിനെ ഇവിടെ സ്ഥാനാർത്ഥി ആക്കിയത്….

പാർട്ടിയുടെ ദേശീയ പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പിന്റെ ആദ്യ നാളുകളിൽ മണ്ഡലത്തിൽ സ്ഥിരമായി നിൽക്കാൻ സ്ഥാനാർഥി വേണുഗോപാലിന് കഴിയാതെ വന്നത് യുഡിഎഫിൽ ചില അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു… ഇടതുമുന്നണി സ്ഥാനാർഥി എ എം ആരിഫ് ഈ അവസരം മുതലെടുത്ത് മുന്നോട്ട് കയറുകയും ചെയ്തിരുന്നു…..

എന്നാൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചപ്പോൾ ആലപ്പുഴ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ സ്വഭാവം ഉണ്ടായി…. ഇവിടെ ബിജെപിയുടെ സ്ഥാനാർഥി വളരെ ഊർജ്ജസ്വലതയുള്ള ശോഭാ സുരേന്ദ്രൻ ആണ്… ഉറങ്ങിക്കിടന്ന ബിജെപി പ്രവർത്തകരെ വിളിച്ചുണർത്തി ശക്തമായ പ്രചരണത്തിന് തുടക്കം കുറിക്കാൻ ശോഭയ്ക്ക് കഴിഞ്ഞത് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികളെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു….

ആലപ്പുഴ മണ്ഡലത്തിൽ ഒരു പ്രശ്നമായി നിലനിൽക്കുന്നത് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി പി എം എന്ന പാർട്ടിയുടെ ചില കമ്മറ്റികളിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളും ചുരുക്കം ചില നേതാക്കന്മാരുടെ രാജിയും ഒക്കെയാണ്… ഈ പ്രശ്നങ്ങൾ ഇടതുമുന്നണിയിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്…. ആലപ്പുഴ മണ്ഡലത്തിൽ നേരത്തെ എംപിയായി പിന്നീട് എം എൽ എ ആയും പ്രവർത്തിച്ചിട്ടുള്ള കോൺഗ്രസിലെ കെ സി വേണുഗോപാൽ ഈ തെരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തുന്ന സ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്..

കേരളത്തിൽ ഇടതുപക്ഷത്തും വലതുപക്ഷത്തും കൂട്ടുകൂടി നിൽക്കുന്ന രണ്ടു കേരള കോൺഗ്രസുകളും പരസ്പരം മത്സരിക്കുന്ന മണ്ഡലമാണ് കോട്ടയം… ആരു ജയിച്ചാലും കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ആസ്ഥാന ജില്ലയായ കോട്ടയം ഒരു വിഷയമായി മാറും… കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനും,, ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജും മത്സരിക്കുകയാണ്… ഇതിന് പുറമെയാണ് പ്രസ്റ്റീജ് മത്സരവും ആയി ബിജെപി ഘടകകക്ഷി സ്ഥാനാർഥിയായ എസ് എൻ ഡി പി നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നത്….. കോട്ടയം ജില്ലയിൽ ഈഴവ സമുദായത്തിന്റെ പാർട്ടിയായ ബി ഡി ജെ എസിന് കുറച്ചൊക്കെ സ്വാധീനമുണ്ട്… എന്നാൽ ഈ സ്വാധീനം വഴി ജയം നേടാൻ കഴിയില്ല എന്നത് വസ്തുതയാണ്….

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആവേശത്തോടു കൂടി പ്രചരണ രംഗത്ത് തുടക്കം മുതലുണ്ട്..കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭൂരിഭാഗം അസംബ്ലി മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചിരുന്നതാണ്…. എന്നാൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം ഇല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്…. കേരള കോൺഗ്രസിൻറെ വോട്ട് ബാങ്ക് ആയ കർഷകർ നിരന്തരമായി നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാത്തത് ഭരണ വിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ട്…. ഈ വികാരം വോട്ടർമാരിൽ വ്യാപകമായി ഉണ്ടായാൽ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജ് വിജയിച്ചു വരികയായിരിക്കും ചെയ്യുക….

ഇടുക്കി പാർലമെൻറ് മണ്ഡലം ഏറെക്കാലം കോൺഗ്രസിന്റെ കുത്തകയായി നിലനിന്നിരുന്ന മണ്ഡലമാണ്…. കർഷകരുടെ ഏറ്റവും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി …. കോൺഗ്രസ് പാർട്ടി കഴിഞ്ഞാൽ ഈ മണ്ഡലത്തിൽ ശക്തിയുള്ള പാർട്ടി കേരള കോൺഗ്രസ് ആണ്…. ഇടതുമുന്നണിയുടെ സാഹചര്യം പരിശോധിച്ചാൽ സിപിഎമ്മിന് തുല്യമായ ഏതാണ്ട് ശക്തി സിപിഐക്കും ഈ മണ്ഡലത്തിൽ ഉണ്ട്… ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഡീൻ കുര്യാക്കോസ് ആണ്…. മറുവശത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി നേരത്തെ എംപി ആയിരുന്ന ജോയ്സ് ജോർജ് മത്സരിക്കുന്നു…

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കുത്തക മറികടന്ന് ഇടതുമുന്നണി വിജയം നേടും എന്നൊക്കെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസത്തോടടുത്തപ്പോൾ കോൺഗ്രസ് പാർട്ടിയും യുഡിഎഫും അതിൻറെ പൂർവ്വകാല ശക്തിയിലേക്ക് തിരികെയെത്തുന്ന രാഷ്ട്രീയ സ്ഥിതിയാണ് ഉണ്ടായത്…. ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥി ഈ മണ്ഡലത്തിൽ വിജയിക്കും എന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്… ഇടുക്കി ജില്ലയിൽ ഇപ്പോഴും തുടരുന്ന വന്യജീവി അക്രമം പരിഹരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി എന്ന പ്രചരണം ജനങ്ങൾക്കിടയിൽ യുഡിഎഫിന് അനുകൂലമായ വലിയ സാഹചര്യം ഒരുക്കിയിട്ടുണ്ട്….

എറണാകുളം പാർലമെൻറ് മണ്ഡലം ഏതുകാലത്തും കോൺഗ്രസ് പാർട്ടിയുടെ ഒന്നാന്തരം ഉരുക്കു കോട്ടയാണ്….. പതിറ്റാണ്ടുകൾക്കു മുൻപ് പ്രമുഖ സാഹിത്യകാരനായ എംകെ സാനു ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മാത്രമാണ് എറണാകുളം അസംബ്ലി മണ്ഡലത്തിൽ ഇടത് വിജയം ഉണ്ടായത്…. അസംബ്ലി മണ്ഡലങ്ങളിലും പാർലമെൻറ് മണ്ഡലങ്ങളിലും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തി നിലനിർത്തിപ്പോരുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം എറണാകുളം ജില്ലയിൽ ഉണ്ട്…

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം കണ്ടെത്തിയ ഹൈബി ഈഡൻ ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിയാണ്…. മറുവശത്ത് മത്സരിക്കുന്നത് പറവൂർ മുനിസിപ്പാലിറ്റി കൗൺസിലർ ആയ കെ ജെ ഷൈൻ ആണ് …. സിപിഎമ്മിന്റെ ഈ സ്ഥാനാർഥി വളരെ നേരത്തെ പാർട്ടി സജ്ജീകരണങ്ങളുടെ തണലിൽ പ്രചരണ രംഗത്ത് മുന്നേറി എങ്കിലും എറണാകുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനുള്ള ശക്തി സ്ഥാനാർത്ഥിക്കോ പാർട്ടിക്കോ ഇല്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണ്…. എന്തു കടുത്ത മത്സരം ഉണ്ടായാലും എറണാകുളം ലോകസഭാ സീറ്റിൽ മുൻകാലങ്ങളിലെ പോലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയം കണ്ടെത്തും എന്ന് തന്നെയാണ് പൊതുവേ പറയപ്പെടുന്നത്…

ഇടത് വലത് മുന്നണികളിലെ രണ്ടു കരുത്തന്മാർ മത്സരിക്കുന്ന ഒരു മണ്ഡലമാണ് ചാലക്കുടി ….കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ബെന്നി ബഹനാൻ കോൺഗ്രസ് സ്ഥാനാർഥിയായി ഇക്കുറിയും രംഗത്തുണ്ട്… നിലവിൽ എംപി ആയ ബെന്നി ബഹനാൻ ഒരു ജനകീയ എംപി എന്ന നിലയിൽ പേരെടുത്ത ആളാണ്…. എതിർക്കുന്നതിന് ഇടതുമുന്നണി സ്ഥാനാർഥിയായി വന്നിട്ടുള്ളത് വലിയ ബഹുജന സമ്മതനായ പ്രൊഫസർ സി രവീന്ദ്രനാഥൻ ആണ്….

മുൻ വിദ്യാഭ്യാസ മന്ത്രിയായ രവീന്ദ്രനാഥ് ഏതുകാലത്തും ലളിതമായ ജീവിതത്തിൻറെ ശൈലിയിലൂടെ സാധാരണ ജനങ്ങളെ ആകർഷിച്ചിട്ടുള്ള ആളാണ്… മുൻപ് ചലച്ചിത്രതാരം ഇന്നസെൻറ് അട്ടിമറി വിജയം നേടിയെടുത്ത ഈ മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ തന്നെ ജയിക്കാനുള്ള സാധ്യത അവസാന ഘട്ടത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് പൊതുവേ പറയപ്പെടുന്നത്…. ബിജെപി പാർട്ടിക്ക് കാര്യമായി സ്വാധീനമില്ലാത്ത ഈ മണ്ഡലത്തിൽ വലിയ ഒരു പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചവരുന്ന 20 – 20 എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്… ജില്ലയിലെ ചില പഞ്ചായത്തുകളിൽ ശക്തമായ സ്വാധീനമുള്ള ഈ പാർട്ടി നേടുന്ന വോട്ടുകളുടെ കണക്ക് ഇടത് വലത് മുന്നണികളുടെ സ്ഥാനാർത്ഥികളെ ദോഷകരമായി ബാധിക്കും എന്നത് ഒരു വസ്തുതയാണ്….

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വളരെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പാലക്കാട്… മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ ജയിച്ചു വന്നപ്പോഴാണ് മുഖ്യമന്ത്രി കസേരയിൽ എത്തിയത്… ഈ മണ്ഡലത്തിൽ നിലവിൽ എംപി ആയ വി കെ ശ്രീകണ്ഠൻ യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും വന്നിരിക്കുകയാണ്… എന്നാൽ ഇടതുമുന്നണി ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവും പ്രമുഖ നേതാവുമായ വിജയരാഘവനെ ആണ്…. മുൻതരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ എല്ലാം വിജയം കണ്ടെത്തിയ വിജയരാഘവൻ ഈ തെരഞ്ഞെടുപ്പിൽ അതേ വിജയം ആവർത്തിക്കും എന്ന പൂർണ്ണ വിശ്വാസത്തിലാണ്…

മണ്ഡലത്തിലെ ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ സ്വാധീനവും പാർട്ടി പ്രവർത്തകരുടെ ചിട്ടയാർന്ന പ്രവർത്തന ശൈലിയും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാക്കുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്…. നിലവിൽ എംപിയായ കോൺഗ്രസിലെ ശ്രീകണ്ഠൻ മികച്ച പ്രവർത്തനം കാഴ്ചവച്ചു എങ്കിലും ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കണം എന്ന കടുത്ത വാശിയുമായി ഇടതുമുന്നണി പ്രവർത്തകർ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത് ഈ തെരഞ്ഞെടുപ്പിലെ ഒരു മാറ്റത്തിന്റെ കാറ്റായി പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്…..

രണ്ടു വമ്പന്മാർ ഇടതു വലത് മുന്നണികളുടെ സ്ഥാനാർഥികളായി രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള മണ്ഡലമാണ് കോഴിക്കോട്… സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം ഇടതുമുന്നണി സ്ഥാനാർഥിയായി രംഗത്ത് വന്നു…. പാർട്ടി സ്വന്തം സ്ഥാനാർഥിയെ അവതരിപ്പിച്ചതിന്റെ ആവേശത്തിലാണ് ഈ മണ്ഡലത്തിലെ ഇടതു മുന്നണി പ്രവർത്തകർ…. മാത്രവുമല്ല ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചു പിടിച്ചിരിക്കും എന്ന ഉറച്ച വിശ്വാസത്തോടെ സംസാരിക്കുന്ന ഇടതുപക്ഷ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്…

എന്നാൽ ഈ മണ്ഡലത്തിലെ നിലവിലെ എംപിയും കോൺഗ്രസിൻറെ വേറിട്ട ശബ്ദവുമായ എം കെ രാഘവൻ ഒരു പ്രത്യേക രാഷ്ട്രീയ ശൈലിയുടെ ഉടമയാണ്…. മണ്ഡലത്തിലെ മുഴുവൻ ആൾക്കാരുടെയും രാഘവേട്ടൻ എന്ന വിളിപ്പേരുള്ള നേതാവാണ് എം കെ രാഘവൻ… പാർട്ടിയെ ഒപ്പം നിർത്തിക്കൊണ്ട് സ്വന്തം ശൈലിയുമായി മുന്നേറുന്ന അസാധാരണമായ പ്രവർത്തനരംഗമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോഴിക്കോട് മണ്ഡലത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്… കോൺഗ്രസിൻറെ നേതൃത്വത്തോടു തന്നെ പലപ്പോഴും വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കാൻ ധൈര്യം കാണിച്ചിട്ടുള്ള രാഘവൻ ആ നിലപാടുകളിലൂടെ കോൺഗ്രസിലെ സാധാരണ പ്രവർത്തകരുടെ താൽപര്യങ്ങൾ നേടിയെടുത്തു….

ബിജെപി ഈ മണ്ഡലത്തിൽ മുതിർന്ന നേതാവിനെ തന്നെ ഇറക്കിയിട്ടുണ്ട്… പ്രസംഗശൈലിയിലൂടെ പ്രവർത്തകരെ ആകർഷിക്കുന്ന എംടി രമേശ്… അണികളോടൊപ്പം ഊർജ്ജസ്വലമായ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ജയിച്ചു വരാനുള്ള സാഹചര്യമൊന്നും ഈ മണ്ഡലത്തിൽ നിലവിൽ ഇല്ല… പ്രചാരണ പ്രവർത്തനങ്ങളുടെ അവസാന നാളുകളിൽ എത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി എം കെ രാഘവൻ തന്നെ ഈ തെരഞ്ഞെടുപ്പിലും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു വരുമെന്ന് പറയാൻ കഴിയുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലവിലുള്ളത്….

രാഷ്ട്രീയമായി എതിർ ചേരികളിൽ നിൽക്കുന്നവർ പോലും ഉറപ്പിച്ച വിജയം അവകാശപ്പെടാത്ത ഒരു മണ്ഡലമാണ് കോൺഗ്രസിൻറെ ദേശീയ നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം…. ഇടതുമുന്നണി ഇവിടെ മത്സരത്തിന് ഇറക്കിയിരിക്കുന്നത് സിപിഐ ദേശീയ നേതാവായ ആനി രാജയെ ആണ്…. അതുപോലെതന്നെ ബിജെപിയുടെ സ്ഥാനാർഥി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആണ്… ഇടതുമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാർഥികൾ വിജയം പ്രതീക്ഷിക്കുന്നതിനപ്പുറത്ത് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്ര കണ്ട് കുറയ്ക്കാം എന്ന കണക്കുകൂട്ടലുമായാണ് പ്രവർത്തനരംഗത്ത് നിലനിൽക്കുന്നത്…. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നാലേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം….

കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു നേതാവിനും കിട്ടാത്ത ഭൂരിപക്ഷം നേടിയെടുത്തുകൊണ്ടാണ് രാഹുൽഗാന്ധി പാർലമെന്റിലേക്ക് പോയത് …. .ഈ തെരഞ്ഞെടുപ്പിലും മറ്റ് എന്തെങ്കിലും ഒരു ഫലം വയനാട് മണ്ഡലത്തിൽ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ് ….കൂടി വന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം അല്പം കുറഞ്ഞേക്കാം എന്നതല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് വിധിയും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല….

മമതാ ബാനർജിയുടെ യഥാർത്ഥ പേര് ആർക്കും അറിയില്ല. അതുകൊണ്ടാണ് തന്നെ നിങ്ങളുടെ അറിവിലേക്കായി അയയ്‌ക്കുകയാണ്…. അവർ പേര് മാറ്റി ബംഗാളിൽ എന്താണ് ചെയ്തുകൂട്ടുന്നതെന്ന് എല്ലാവർക്കും അറിയാം….യൂസഫ് ഖാൻ സിനിമയിൽ ദിലീപ് കുമാർ എന്ന പേരിൽ പ്രശസ്തനായതുപോലെയാണ് മമത ബാനർജിയുടെ അവസ്ഥയും…. . മമത ബാനർജിയുടെ യഥാർത്ഥ പേര്… മുംതാസ് മസാമ ഖാത്തൂൺ എന്നാണെന്ന് നിങ്ങളിൽ എത്ര പേർക്കറിയാം?

എന്തൊരു ദൗർഭാഗ്യമാണ് ഹിന്ദുക്കളുടേത്! സോണിയ ഗാന്ധിയുടെ യഥാർത്ഥ പേര് അൻ്റോണിയ അദ്വിഗെ അൽബിന എന്നായതുപോലെ…മമത ബാനർജിയെ പറ്റിയും വളരെ വലിയ ഒരു സത്യമുണ്ട്.. എന്തിനാണ് ഈ സ്ത്രീ ബംഗാളിൽ ഇത്രയധികം ഹിന്ദുക്കളെ കൊല്ലുന്നതെന്ന് അന്വേഷിച്ചപ്പോൾ വിക്കിപീഡിയയിൽ അവരുടെ മതം മുസ്ലീമാണെന്നു കണ്ടു…., എന്നാൽ ഇപ്പോൾ അതും നീക്കം ചെയ്തിരിക്കുന്നു ….
വ്യത്യസ്ത ഗ്രന്ഥങ്ങളിൽ ഈ അന്ധ മുസ്ലീം ഭക്തയുടെ മതത്തെക്കുറിച്ചുള്ള വ്യത്യസ്ത വിശദാംശങ്ങളുണ്ട്…..

എന്നാൽ മമതാ ബാനർജി ഒരു മുസ്ലീമാണ്..! മമതാ ബാനർജി ദിവസവും നമാസ് പഠനം നടത്തുന്നു….

അവർ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററി ഓഫ് ഇസ്ലാം എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്…. നെറ്റിയിൽ ബിന്ദിയുമായി അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ?

നിങ്ങൾക്കറിയാമോ? ബംഗ്ലാദേശികളുടെ ആദ്യ സ്റ്റോപ്പ് ബംഗാൾ ആണ്.. അവരെ അവിടെ ധാക്ക ബംഗാളികൾ എന്നാണ് വിളിക്കുന്നത്…. യഥാർത്ഥത്തിൽ മമത ഒരു മൗലവിയേക്കാളും ഇമാമിനേക്കാളും വെറുക്കുന്നത് ഹിന്ദുക്കളെയാണെന്ന് നമുക്കറിഞ്ഞു കൂടാ… മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ തീർത്ഥാടനത്തിനായി ഓടിയിരുന്ന ചില തീവണ്ടികൾ നിരോധിക്കണമെന്നും എല്ലാ ഹിന്ദു ദൈവങ്ങളുടെയും പേരുകളും ഫോട്ടോകളും തീവണ്ടികളിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും നിങ്ങൾക്കറിയാമോ?

ഇതുവരെ ആയിരക്കണക്കിന് ഹിന്ദുക്കൾ ബംഗാളിൽ മമതയുടെ ഭരണത്തിന് കീഴിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്.. യഥാർത്ഥത്തിൽ ആ ഹിന്ദുക്കളെയും കൊന്നത് അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ബംഗാളിൽ താമസിക്കുന്ന ഹിന്ദുക്കളയാണ്.. ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിക്കാനും ഹിന്ദുക്കളെ വിഡ്ഢികളാക്കി അവരുടെ വോട്ട് നേടാനും വേണ്ടി ഈ മുംതാസ് വളരെ സമർത്ഥമായി എല്ലാം മറച്ചുവെച്ചു….