എറണാകുളം : കൊച്ചിയില്‍ ഒരു അപ്പാർട്മെന്റില്‍ നിന്ന് നവജാതശിശുവിനെ എറിഞ്ഞുകൊന്നു.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആള്‍ത്താമസമില്ലാത്ത ഫ്ളാറ്റില്‍ നിന്നാണ് കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയത്.
ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് രാവിലെ ഒരു കെട്ട് കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹം കൊറിയർ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഗർഭിണികള്‍ ഫ്ളാറ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.