കൊല്‍ക്കത്ത: ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രധാനമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നടന്ന സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്‍റെ ഹൃദയം തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു.
രാജ്ഭവൻ സന്ദർശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെ മമത ചോദ്യം ചെയ്യുകയായിരുന്നു. പീഡനത്തിരയായ സ്ത്രീയെ അവഗണിച്ചുകൊണ്ട്, മറ്റ് കാര്യങ്ങളിലാണ് പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.