വർക്കല: തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അശ്വിൻറെ മൃതുദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട് കടലിൽ കുളിക്കുന്നതിനിടെയാണ് അശ്വിനെ തിരയിൽപ്പെട്ട് കാണാതായത്.
രാത്രിയും പകലുമുള്ള കോസ്റ്റൽ പോലീസിന്റെയും ലൈഫ്ഗാഡ്‌സിന്റെയും ടൂറിസം പോലീസിന്റെയും സംയോജിത തിരച്ചിലിനൊടുവിലാണ് 18 വയസ്സുകാരന്റെ മൃതദേഹം പുറത്തെത്തിച്ചത്.പാപനാശം ബീച്ചിൽ വച്ചാണ് കണ്ടെത്തിയത്.
കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം കടലിൽ ഇറങ്ങി കുളിക്കവെയാണ് നിരയില്പെട്ട് അപകടം സംഭവിച്ചത്.
പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.