പ്രതാപൂർ: ഛത്തീസ്ഗഡിലെ പ്രതാപൂരിൽ നിന്ന് മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ കേസിൽ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം യുവതിയും അറസ്റ്റിൽ.
മെയ് ഒന്നിനാണ് കൊലപാതകം നടന്നതെന്നും മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മറ്റുള്ളവർ യുവതിയുടെ സഹോദരനും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളുമാണ്.
മൃതദേഹം കണ്ടെത്തുമ്പോൾ കഴുത്ത് ഞെരിച്ചതിൻ്റെ പാടുകൾ ഉണ്ടായിരുന്നെന്നും മരണത്തിന് മുമ്പ് മർദിച്ചതാകാമെന്നും പോലീസ് പറഞ്ഞു. മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണ്ടെത്തുമ്പോൾ തന്നെ, ഇത് കൊലപാതകമാണെന്നും ആത്മഹത്യയല്ലെന്നും വ്യക്തമാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ കേസെടുത്തു. യുവതിയെ ഭഗ്മാൻ കോർവയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് നിന്നാണ് കൊല്ലപ്പെട്ട സഞ്ജയിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ ചോദ്യം ചെയ്യലിനൊടുവിൽ സഹോദരൻ ഖിരുവിൻ്റെയും പ്രായപൂർത്തിയാകാത്ത പെൺമക്കളുടെയും സഹായത്തോടെ 35 കാരനെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു.