ജൂൺ നാലിനു ശേഷം കോൺഗ്രസ് നെടുകെ പിളരും

രാഹുൽ - പ്രിയങ്ക ഗ്രൂപ്പുകൾ തമ്മിലുള്ള പോര് പരസ്യമായി

 

ജൂൺ നാലിന് ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിയിൽ ദേശീയതലത്തിൽ പിളർപ്പ് ഉണ്ടാകും എന്ന് പ്രസ്താവനയുമായി മുൻ കോൺഗ്രസ് നേതാവ് രംഗത്ത് വന്നത് രാജ്യ തലസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് റായ്ബറേലിയിൽ പത്രിക സമർപ്പിച്ച ശേഷമാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. കേരളത്തിലെ വയനാട് മണ്ഡലത്തിൽ നോമിനേഷൻ കൊടുത്ത രാഹുൽഗാന്ധിക്ക് വയനാട്ടിൽ വിജയം ഉറപ്പ് ഉള്ള സ്ഥിതിക്ക് രണ്ടാമത് ഒരു മണ്ഡലത്തിൽ മത്സരത്തിന് തയ്യാറായത് പ്രിയങ്ക ഗാന്ധിയെയും അവരെ അനുകൂലിക്കുന്നവരെയും വലിയ തോതിൽ വിഷമിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല റായിബറേലി മണ്ഡലത്തിൽ മത്സരിക്കുന്നതിന് പ്രിയങ്ക ഗാന്ധി വലിയതോതിൽ ആഗ്രഹിച്ചിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്.

വയനാടിനു പുറമേ ഉത്തരേന്ത്യയിൽ കൂടി മത്സരിക്കണം എന്ന ആഗ്രഹം രാഹുൽ ഗാന്ധിയുടെ മാത്രമായിരുന്നില്ല എന്നും സീനിയർ നേതാക്കൾ ഉത്തരേന്ത്യയിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിക്ക് നേട്ടം ഉണ്ടാക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നതായും അറിയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ മത്സരത്തിന് രാഹുൽ തെരഞ്ഞെടുക്കേണ്ടത് മുൻപ് മത്സരിച്ചു ജയിച്ചിരുന്ന അമേഠി മണ്ഡലം ആയിരുന്നു എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ട്. രാഹുൽ ഗാന്ധി അമേഠി മണ്ഡലം ഉപേക്ഷിച്ചു റായിബറലിയിലേക്ക് പോയത് തോൽവി ഭയന്നിട്ടാണ് എന്ന വിമർശനം ബിജെപി നേതാക്കൾ ഉയർത്തുന്നുണ്ട്. അമേഠിയിൽ രാഹുലിനെ തോൽപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഈ കുറിയും അവിടെ മത്സരിക്കുന്നത് അവരും രാഹുലിനെ ആക്ഷേപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വരെ പ്രിയങ്ക ഗാന്ധിയുടെ അനുഭാവികൾ പ്രതിഷേധവുമായി തടിച്ചുകൂടിയതായി വാർത്ത പുറത്തുവന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം ആഗ്രഹിച്ചിരുന്ന റായിബറയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇപ്പോൾ തികഞ്ഞ നിരാശയിൽ ആണ്. റായിബറയിലെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സോണിയാഗാന്ധി ഇക്കുറി തെരഞ്ഞെടുപ്പ് രംഗം വിട്ടത് അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കട്ടെ എന്ന് ആഗ്രഹത്തോടെ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഹുൽഗാന്ധിയെക്കാൾ സ്വീകാര്യത പ്രിയങ്കാ ഗാന്ധിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയിൽ താൽപര്യം കാണിക്കാൻ കാരണം ആയിട്ടുണ്ട്. ദേശീയതലത്തിൽ രണ്ട് യാത്രകൾ നടത്തിയ രാഹുൽഗാന്ധിക്ക് ആ യാത്രയിൽ ലക്ഷ്യം വെച്ച് ജനകീയത നേടിയെടുക്കാൻ കഴിഞ്ഞില്ല എന്ന വിലയിരുത്തലും ഉണ്ട്.

ഇതിനൊക്കെ പുറമെയാണ് കോൺഗ്രസ് നേതൃത്വത്തിൽ രൂപീകൃതം ആയിട്ടുള്ള ഇന്ത്യ മുന്നണിയിലെ സീനിയർ ആയ ചില പാർട്ടി നേതാക്കൾ രാഹുൽഗാന്ധിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്ന കാര്യം രാഹുൽ ഗാന്ധി ഇപ്പോഴും രാഷ്ട്രീയം ഗൗരവമായി പഠിക്കുന്നില്ല എന്നും കുട്ടിക്കളിയുമായി നടക്കുന്ന രാഹുൽഗാന്ധിയാണ് ഇപ്പോഴും കാണുവാൻ കഴിയുന്നത് എന്നും ഉള്ള ആക്ഷേപം ഈ നേതാക്കൾ തുറന്നു പറഞ്ഞിട്ടുണ്ട്.

ജൂൺ നാലാം തീയതി ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിക്കും ഇന്ത്യ മുന്നണിക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എങ്കിൽ രാഹുൽ ഗാന്ധിക്കെതിരെ തുറന്ന പോരിന് പ്രിയങ്കയുടെ അനുയായികൾ രംഗത്ത് വരും എന്നാണ് പുതിയ റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി മൂന്നാം തവണയാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നത് ഈ മൂന്ന് തവണകളിലും വലിയ പരാജയമാണ് ഉണ്ടാകുന്നത് എങ്കിൽ രാഹുലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയെ ഉയർത്തി കാണിക്കുവാനും പാർട്ടിയുടെ തലപ്പത്ത് പ്രിയങ്കയെ കൊണ്ട് വരാനും ഉള്ള നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

ഇത്തരത്തിൽ ഒരു പരിഷ്കരണത്തിന് നിലവിലെ പാർട്ടി നേതൃത്വം തയ്യാറാവുന്നില്ല എങ്കിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നാട്ടിൽ നെടുകെ പിളരുന്നതിന് ഉള്ള സാധ്യതയും ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. പാർട്ടി പിളരും എന്ന പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത് മുൻ സീനിയർ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ ആണ്. ആചാര്യ രാഹുൽ ഗാന്ധിയുടെ പിടിപ്പുകേടുകളും രാഷ്ട്രീയമായി ഇപ്പോഴും സ്വീകരിക്കുന്ന പക്വതയില്ലാത്ത നിലപാടുകളും ആണ്. പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത് എന്നും പറഞ്ഞു വച്ചിട്ടുണ്ട്. മാത്രവുമല്ല കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിലെ ചില സീനിയർ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വാധീനിച്ച് സോണിയാഗാന്ധിയെ രാഷ്ട്രീയത്തിൽ നിന്നും ഒതുക്കുന്ന നീക്കങ്ങൾ നടത്തിയതായും ആക്ഷേപം ഉയരുന്നുണ്ട്.

മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തുറന്ന പൂരിലേക്ക് കടക്കുന്നത് സോണിയാഗാന്ധിയെ വല്ലാതെ വിഷമിപ്പിക്കുന്നതായും അതുകൊണ്ടുതന്നെയാണ് പ്രത്യക്ഷമായി കോൺഗ്രസ് കാര്യങ്ങളിൽ ഇടപെടാതെ അവർ മാറി നിൽക്കുന്നത് എന്നും അറിയുന്നുണ്ട്. ഏതായാലും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി പ്രതീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടാക്കിയില്ലെങ്കിൽ പാർട്ടി വലിയ അപകടത്തിലേക്ക് വീഴും എന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

പാർട്ടിക്കുവേണ്ടി കഴിഞ്ഞ 15 വർഷക്കാലത്തിലധികം പണിയെടുത്തിട്ടുള്ള തന്നെ ഒതുക്കുന്നതിന് ചില നേതാക്കൾ പ്രിയങ്കാ ഗാന്ധിക്ക് അമിത പ്രാധാന്യം നൽകി മുന്നിലേക്ക് കൊണ്ടുവരുന്നത് രാഹുൽഗാന്ധി മനസ്സിലാക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് പല അവസരങ്ങളിലും കിട്ടുന്ന വലിയ ജനകീയ സ്വീകാര്യത രാഹുലിനെ വിഷമത്തിൽ ആക്കുന്നു ഉണ്ട്. പാർട്ടി തൻറെ പിടിയിൽ നിന്നും വിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് എന്തുപറഞ്ഞാലും അതൊക്കെ അനുസരിക്കുന്ന ചില നേതാക്കളെ രാഹുൽ വലിയ പദവികൾ നൽകി പാർട്ടിയിൽ പ്രതിഷ്ഠിച്ചു തന്റെ ചുറ്റും നിർത്തിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.