ജനാധിപത്യം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സുന്ദരമാണെന്നും ജനാധിപത്യത്തിൽ അധികാരത്തിന്റെ അഹങ്കാരത്തിന് യാതൊരു തരത്തിലുമുള്ള സ്ഥാനവും ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി നമ്മളെ പഠിപ്പിക്കുന്നു.
വിവിധ മേഖലകളിലുള്ള ഭരണാധികാരികളുടെ
അഹങ്കാരം എന്ന ജനാധിപത്യവിരുദ്ധമായ രോഗത്തിന് രാജ്യത്തെ ജനങ്ങൾക്ക് കൊടുക്കാൻ സാധ്യമായ ഏക മരുന്ന് ആണ് നിർദ്ദിഷ്ട തെരഞ്ഞെടുപ്പ് ഫലം
ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്സഭയിൽ 543 മന്ധലങ്ങൾ ഉള്ളതിൽ ഉത്തർപ്രദേശിലെ ഫൈസാബാദ് മന്ധലത്തിലെ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം സ്ഥാപിക്കുന്നത് ലക്ഷ്യം വച്ച് രാജ്യം മുഴുവൻ ഇളക്കി മറിച്ച് അധ്വാനിച്ച് പ്രചന്ധപ്രചരണം നടത്തി ശ്രീരാമക്ഷേത്രം സ്ഥാപിക്കുകയും ക്ഷേത്രസ്ഥാപനത്തിന്റെ ഭാഗമായി അവിടെ നടന്ന പ്രാണപ്രതിഷ്ഠക്ക് മുഖ്യകാർമ്മികത്വം തികച്ചും മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നിട്ടും , അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മന്ധലത്തിൽ ബിജെപി തോൽക്കുകയും മാത്രമല്ല , എതിർ സ്ഥാനാർഥി സമാജ് വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് 54000 – ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു എന്ന വിവരം കൂടി ഇപ്പോൾ ലഭിക്കുമ്പോൾ , ബിജെപിയുടെ നേതാക്കൾ
ജനാധിപത്യം എന്ന വാക്കിന്റെ നിർവചനം ആഴത്തിലും പരപ്പിലും ഇനിയെങ്കിലും പഠിക്കണം.
ചുരുക്കത്തിൽ ഈ തെരഞ്ഞെടുപ്പിൽ പ്രസ്തുത 543 മന്ധലങ്ങളിലെ വോട്ടർമാരിൽ ഏറ്റവും കൂടുതൽ ജനാധിപത്യബോധം ഉള്ളതും സർപ്പത്തേപ്പോലെ വിവേകികളായിട്ടുള്ളവരുമായ വോട്ടർമാർ ഉള്ളത് ശ്രീരാമക്ഷേത്രം നിലകൊള്ളുന്ന അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മന്ധലത്തിലെ വോട്ടർമാർ തന്നെയാണ്.
എന്തായാലും ആ മന്ധലത്തിലെ വോട്ടർമാരുടെ കാലുകൾ തൊട്ട് വന്ദിക്കേണ്ടിയിരിക്കുന്നു.
ഇനി കേരളത്തിൽ, ഇത്രയും വലിയ തോൽവി ഇടതുപക്ഷത്തിന് ഉണ്ടാകാൻ കാരണമായി ഞാൻ കാണുന്നത് , ഇടതുപക്ഷം എന്ന് പറയുന്ന പക്ഷം പേരിൽ മാത്രമേ ഇടതുപക്ഷ സ്വഭാവം കാണിക്കുന്നുള്ളൂവെന്ന് അഥവാ ഇടതുപക്ഷത്തിന്റെ ലേബൽ മാത്രമേ ഉള്ളൂവെന്നും പ്രായോഗികമായി തീവ്രവലതുപക്ഷ സ്വഭാവക്കാരായി മാറിയെന്നും വോട്ട് ചെയ്യാൻ മാത്രമായി വിധിക്കപ്പെട്ട സാധാരണക്കാരായ പൊതുജനങ്ങൾ തിരിച്ചറിഞ്ഞുവെന്നുള്ളതാണ് പ്രഥമവും പ്രധാനവുമായ കാര്യം.
രണ്ടാമത് , സ്ഥാനാർഥി എത്ര മികവുള്ള ആളാണെങ്കിലും വോട്ടർമാരെ സമീപിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന പ്രാദേശിക നേതാക്കളുടെ പ്രകടനങ്ങളുടെ ഫലമാണ്.
കൃത്യമായി പറഞ്ഞാൽ , പ്രാദേശിക നേതാക്കളുടെ കൃത്രിമ ചിരികളും, അഭിനയ ആശംസകളും, വ്യാജവർത്തമാനങ്ങളും വോട്ടർമാർ തിരിച്ചറിഞ്ഞ് പുറംതള്ളി.
കേരളത്തിലെ സവിശേഷ സാഹചര്യം ചൂണ്ടിക്കാണിക്കാൻ ഉള്ളത് , ഇവിടെ സർക്കാർ ഉദ്യോഗസ്ഥക്കോ, ബാങ്ക് ഉദ്യോഗസ്ഥർക്കോ, കൊള്ളക്കാർക്കോ അല്ലാതെ ആർക്കും ദൈനംദിന ജീവിതം തള്ളിനീക്കാൻ സാധ്യമല്ലാത്ത ദയനീയ സാഹചര്യം കേരളത്തിന്റെ ഭരണകൂടം എന്ന യന്ത്രം തിരിക്കുന്ന ആർക്കും ഇല്ലെന്നുള്ളതാണ് പച്ചപ്പരമാർത്ഥം.
സാധാരണക്കാരെ സംബന്ധിച്ച് , അവരുടെ വാങ്ങൽശേഷി വർദ്ധിക്കാൻ അനുയോജ്യമായ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വവും ബാധ്യതയും ആണ്. പ്രസ്തുത ചുമതലകൾ നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാർ അമ്പേ പരാജയപ്പെട്ടതിന്റെ തിക്തഫലമാണ് ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം.
ഇനിയെങ്കിലും അന്ധമായ പാർട്ടിത്തിമിരം ബാധിച്ചിട്ടുള്ളവർ ചികിത്സയിലൂടെ പരിഹാരം ഉണ്ടാക്കി , ശേഷം യഥാർത്ഥമായ സാമൂഹികാവസ്ഥ എന്താണെന്ന് നഗ്നമായ കണ്ണുകൾ തുറന്ന് നോക്കി പഠിക്കാൻ ശ്രമിച്ച് പരിഹാരം ഉണ്ടാക്കാൻ തയ്യാറായാൽ അവരവർക്ക് തന്നെ ഗുണം ചെയ്യും.