ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ നിയോജകമണ്ഡലത്തിൽ നിന്നും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുരളീധരനെ വീണ്ടും തളയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നതായി അറിയുന്നു….. വിജയം ഉറപ്പായിരുന്നു വടകര മണ്ഡലത്തിൽ നിന്നും മാറ്റി തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കി മുരളീധരനെ തോൽവിയുടെ കണ്ണീരു കുടിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഐസിസി സെക്രട്ടറിവേണുഗോപാൽ എന്നീ രണ്ടു നേതാക്കളാണ് വീണ്ടും മുരളീധരനെതിരായ ചരടുവലികൾ നടത്തുന്നത്…. തൃശ്ശൂരിൽ ബലിയാടായ മുരളീധരൻ ഫലം പുറത്തുവന്നപ്പോൾ തോൽവി മൂലം താൻ സജീവ രാഷ്ട്രീയ നിന്നും വിടുന്നു എന്നാണ് ആദ്യം പ്രതികരിച്ചത്…. മുരളീധരന്റെ ഈ പ്രതികരണം പുറത്തുവന്നതോടെ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളും മുരളീധരന് ഒപ്പം ചേർന്നുകൊണ്ട് മുന്നോട്ടു നീങ്ങുന്ന കാഴ്ചയാണ് പിന്നെ ഉണ്ടായത്…. മുരളീധരൻ കോൺഗ്രസ് നേതൃനിരയിൽ പ്രതിപക്ഷ നേതാവിനെയും മറ്റും പ്രവർത്തനങ്ങളെ പലപ്പോഴും വെല്ലുവിളിച്ചതോടുകൂടി മുരളിധരൻ സതീശൻ സംഘത്തിൻറെ കണ്ണിലെ കരടായി മാറിയിരുന്നു
വയനാട് മണ്ഡലത്തിലും, ഉത്തർപ്രദേശിലെ റായിബറേലിയിലും മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമെടുത്ത
ത് ആയിട്ടാണ് അറിയുന്നത് ….രാഹുൽ ഗാന്ധി രാജിവെക്കുന്ന ഈ മണ്ഡലത്തിൽ ഉടൻതന്നെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും…. ഇവിടെ തൃശ്ശൂരിൽ പരാജയപ്പെട്ട മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു ….എന്നാൽ മുരളീധരൻ വീണ്ടും ശക്തനാകുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇഷ്ടപ്പെടുന്ന കാര്യമല്ല….. സതീശന്റെ നിർദ്ദേശപ്രകാരം കെ.സി. വേണുഗോപാൽ ഇടപെട്ടുകൊണ്ടാണ് എഐസിസി തീരുമാനം എന്ന നിലയ്ക്ക് വടകരയിലെ സിറ്റിംഗ് എംപി ആയിരുന്ന മുരളീധരനെ അവിടെ നിന്ന് മാറ്റി തൃശ്ശൂരിൽ സ്ഥാനാർഥി ആക്കിയത്…. മുരളീധരന് ഒട്ടും താല്പര്യം ഇല്ലാതിരുന്ന ഈ മാറ്റം എഐസിസി തീരുമാനം എന്ന പ്രഖ്യാപനം എന്നുപറഞ്ഞു പുറത്തുവിട്ടപ്പോഴാണ് മുരളീധരൻ അത് അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായത്… ഏതായാലും തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ തന്നെ കോൺഗ്രസിൻറെ നേതാക്കളും ഒരുപറ്റം പ്രവർത്തകരും രഹസ്യ നീക്കം നടത്തി മുരളീധരനെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കിയ ഫലമാണ് പുറത്തുവന്നത്
അന്തരിച്ച ലീഡർ കരുണാകരന്റെ മകനായ കെ മുരളീധരന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇപ്പോഴും വലിയ അംഗീകാരവും സ്വാധീനവും ഉണ്ട്… അതുകൊണ്ടുതന്നെ പാർട്ടിയുടെ ശരിയായ പോക്കുകൾക്ക് വേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാൻ മുരളീധരൻ ധൈര്യം കാണിച്ചിരുന്നു….. സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ശേഷം കെ പി സി സി പ്രസിഡൻറ് സുധാകരനും സതീശനും ഒരുമിച്ചു നിന്നുകൊണ്ട് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന സ്ഥിതി വന്നപ്പോൾ അതിന് ശക്തമായി എതിർത്ത ആളായിരുന്നു മുരളീധരൻ…. ഈ എതിർപ്പിന്റെ പേരിൽ സതീശൻ മുരളീധരനെ ശത്രുവായി കാണുകയും ചെയ്തിരുന്നു…. ഇതിന്റെയൊക്കെ അവസാനഫലമാണ് ലോകസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലം മാറ്റത്തിലൂടെ പ്രകടമായത്
ഇപ്പോഴും രാഹുൽഗാന്ധി രാജിവെക്കുന്ന ഒഴുവിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർഥിയായാൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന കാര്യം ഉറപ്പാണ്….. അതുകൊണ്ടുതന്നെ അതിന് തടയിടാൻ പ്രതിപക്ഷ നേതാവ് സതീശനും കെ സി വേണുഗോപാലും ഇപ്പോൾ തന്നെ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായി അറിയുന്നു….. തെരഞ്ഞെടുപ്പ് പ്രചരണ അവസരങ്ങളിൽ രാഹുൽ ഗാന്ധിയോടൊപ്പം വയനാട് മണ്ഡലത്തിൽ നിറഞ്ഞുനിന്ന നേതാവാണ് സഹോദരി കൂടിയായ പ്രിയങ്ക ഗാന്ധി…. വയനാട്ടിലെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നേതാവ് എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി തന്നെ അവിടെ സ്ഥാനാർത്ഥിയാകണം എന്ന വാദം ഉന്നയിച്ചു കൊണ്ടാണ് സതീശനും വേണുഗോപാലും മുരളിക്ക് തടയിടാൻ നീക്കങ്ങൾ നടത്തുന്നത്…..
ഈ നീക്കം നടന്നില്ല എങ്കിൽ മറ്റൊരു അടവ് പ്രയോഗിക്കാനും രണ്ടു നേതാക്കളും ആലോചിച്ചു വരുന്നുണ്ട്….. കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നൽകും എന്ന ധാരണ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ ഉണ്ടായതാണ്….. ആ കരാർ മാറ്റിക്കൊണ്ട് വയനാട് മണ്ഡലം മുസ്ലിം ലീഗിന് നൽകി രാജ്യസഭാ സീറ്റ് കോൺഗ്രസിന് തിരിച്ചെടുക്കാൻ കഴിയുക എന്ന തന്ത്രമാണ് സതീശൻ വേണുഗോപാൽ സംഘം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ആശയം….. ഈ നിർദ്ദേശം മുസ്ലീംലീഗിലെ ചില നേതാക്കൾ ആഗ്രഹിക്കുന്ന കാര്യമാണ്…. വയനാട് മണ്ഡലത്തിൽ ഭൂരിപക്ഷം വോട്ടർമാരും ലീഗിൻറെ അനുഭാവികൾ ആണ്…. ലീഗ് എന്ന പാർട്ടിയുടെ ഒ
റ്റക്കെട്ടായ പ്രവർത്തനങ്ങളാണ് രാഹുൽഗാന്ധിക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്തിരുന്നത്…. ഈ സീറ്റ് തങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ വയനാട് മണ്ഡലം ലീഗ് പാർട്ടിയുടെ കുത്തകയായി കയ്യിലിരിക്കും എന്ന കണക്കുകൂട്ടലാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്….. അതുകൊണ്ടുതന്നെ വയനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് മുസ്ലിം ലീഗിന് നൽകുവാൻ കോൺഗ്രസ് തയ്യാറായാൽ ലീഗ് രണ്ട് കൈയും നീട്ടി ആ സീറ്റ് സ്വന്തമാക്കും എന്ന കാര്യം ഉറപ്പാണ്….. ഈ നീക്കമാണ് സതീശനും വേണുഗോപാലും പ്ലാൻ ചെയ്ത് നടത്തിക്കൊണ്ടിരിക്കുന്നത്…. ഇതിന് പിന്നിൽ കെ മുരളീധരന് ഭാവിയിൽ മുന്നോട്ടുപോകാനുള്ള വഴികൾ തടയുക എന്ന ഏക ലക്ഷ്യമാണ്
മുരളീധരൻ വീണ്ടും പാർലമെൻററി പദവിയിൽ എത്തുകയും നേതൃനിരയിൽ ശോഭിക്കുകയും ചെയ്താൽ കൂടുതൽ കരുത്തോടുകൂടി പ്രതിപക്ഷനേതാവിനെയും മറ്റും വിമർശിക്കുവാൻ രംഗത്ത് വരും എന്ന് സതീശന് ഉറപ്പുണ്ട്…. അതുകൊണ്ടുതന്നെ മുരളീധരനെ ഒതുക്കി നിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി വേണുഗോപാലിൻറെ ഒപ്പം നിന്ന് സതീശൻ കളികൾ നടത്തുന്നത് … എന്നാൽ ഈ നീക്കത്തിന്റെ അവസാന ഫലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സാധാരണ പ്രവർത്തകർക്കിടയിൽ മുരളീധരൻ എന്ന നേതാവിന്റെ പ്രാധാന്യം ഉയർന്നുകൊണ്ടിരിക്കും എന്ന കാര്യത്തിൽ സംശയമില്ല