രാജ്യസഭയിലേക്ക് ഹാരിസ് ബീരാൻ…

മുസ്ലിം ലീഗിൽ പുതിയ അടിക്ക് വഴിയൊരുങ്ങി.....

 

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം പ്രതിപക്ഷത്തിനാണ് ലഭിക്കുക…. ഈ സീറ്റ് പ്രതിപക്ഷമായ യുഡിഎഫിലെ ഘടകകക്ഷി മുസ്ലിം ലീഗിന് കൊടുക്കുന്ന കാര്യത്തിൽ നേരത്തെ തീരുമാനം എടുത്തതാണ്… നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി സുപ്രീംകോടതിയിൽ അഭിഭാഷകനായ അഡ്വക്കേറ്റ് ഹാരിസ് ബീരാനെ നിയോഗിക്കുന്നതിന് തീരുമാനമെടുത്തതായിട്ടാണ് അറിയുന്നത്…. ബീരാന്റെ പേര് നിർദ്ദേശിച്ചത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് തങ്ങൾ ആണ്…. എന്നാൽ ബിരാന് ഈ പദവി നൽകുന്നതിന്റെ പേ

രിൽ മുസ്ലിം ലീഗ് പാർട്ടിയുടെ മുതിർന്ന നേതാക്കളും യൂത്ത് ലീഗിൻറെ നേതാക്കളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് റിപ്പോർട്ടുണ്ട്

മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം നേരത്തെ മുതൽ ആലോചിച്ചു കൊണ്ടിരുന്നതാണ്…. എന്നാൽ പാർട്ടി പ്രസിഡൻറ് തങ്ങളുടെ ബന്ധുകൂടിയായ ഹാരിസ് ബീരാനന്റെ പേര് മുന്നോട്ടുവച്ചത് തങ്ങൾ തന്നെ ആയിരുന്നു….. ഈ പേര് പുറത്തുവന്നതോട് കൂടി ലീഗിനകത്ത് വലിയ കലഹം ആരംഭിച്ചിരിക്കുന്നു… പാർട്ടി പ്രസിഡൻറ് തങ്ങൾ തന്നെ നേരത്തെ പറഞ്ഞിരുന്നത് ഇനി വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് ലഭിക്കുകയാണെങ്കിൽ യുവാക്കൾക്ക് മുഖ്യ പരിഗണന നൽകുമെന്നായിരുന്നു…. ലീഗ് നേതാക്കളിൽ രണ്ടുപേരുടെ പേരുകൾ ഈ അവസരത്തിൽ വ്യാപകമായി പറയുകയും ചെയ്തിരുന്നു…. എന്നാൽ സീറ്റ് ലഭിക്കും എന്ന കാര്യത്തിൽ ഉറപ്പു വന്നപ്പോൾ പാണക്കാട് തങ്ങൾ ചുവട് മാറ്റി എന്ന പരാതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്

രാജ്യസഭയിലേക്ക് ഹാരിസ് ബീരാന്റെ പേര് നിർദ്ദേശിക്കുന്ന കാര്യത്തിൽ പാർട്ടിയുടെ ശക്തി കേന്ദ്രമായ പി കെ കുഞ്ഞാലിക്കുട്ടിക്കും എതിർപ്പുണ്ട് എന്നാണ് അറിയുന്നത്…. ഹാരിസ് ബീരാന്റെ പേര് മുന്നോട്ടുവച്ച ശേഷം പാണക്കാട് തങ്ങൾ വിദേശയാത്രയ്ക്ക് പോവുകയാണ് ചെയ്തത്…. തങ്ങൾ തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്ത് പാർട്ടി നേതൃയോഗം ചേർന്നശേഷം ഹാരിസ് ബീരാന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം

ഹാരിസ് ബീരാന്റെ പേര് അംഗീകരിക്കുന്ന സ്ഥിതി വന്നതോടുകൂടി പാർട്ടി ജനറൽ സെക്രട്ടറി പി എം എ സലാം വലിയ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്… സലാമിനൊപ്പം പ്രതിഷേധവുമായി യൂത്ത് ലീഗിൻറെ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ഒപ്പം ഉള്ളതായിയും ഉള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്

സലാം മടക്കം ചില പദവികൾ മോഹിച്ചിരുന്ന നേതാക്കൾക്ക് ഇനി സമീപകാലത്ത് മറ്റൊരു തെരഞ്ഞെടുപ്പും പദവി ലഭിക്കാനുള്ള സാധ്യതയും ഇല്ലാതെ വന്നിരിക്കുന്ന ഒരു സാഹചര്യമാണ് വരുന്നത്… ഇതുകൂടി മുൻകൂട്ടി കണ്ടു കൊണ്ടാണ് സലാമും മറ്റു നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്…. ഹാരിസ് ബിരാന്റെ പേര് രാജ്യസഭയിലേക്ക് നിർദ്ദേശിക്കുന്നതിൽ കുഞ്ഞാലിക്കുട്ടിക്കും മാനസികമായി എതിർപ്പ് ഉണ്ടെങ്കിലും തങ്ങൾക്കു മുന്നിൽ എതിർത്തുനിൽക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറാവുകയില്ല എന്നാണ് അറിയുന്നത്…. പാർട്ടി പ്രസിഡന്റിന്റെ ഈ നീക്കത്തിൽ മുതിർന്ന നേതാക്കളായ എം കെ മുനീർ അടക്കമുള്ള ചിലർക്കും എതിർപ്പുണ്ട്…. അബ്ദുൽ റഹ്മാൻ രണ്ടത്താണി മാത്രമാണ് പരസ്യമായി പ്രതിഷേധത്തിന് മുതിർന്നത്

ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളത്തിലെ മുസ്ലിംലീഗിൽ പലവിധത്തിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഉരുണ്ടുകൂടി കിടക്കുകയാണ്… മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാ കാലത്തും ഉള്ള ശക്തമായ പിൻബലം സമസ്ത എന്ന സംഘടന ആയിരുന്നു… ലീഗിൻറെ നേതാക്കളും സമസ്തയുടെ ഭാരവാഹികളും തുറന്ന പോരിലേക്ക് കടക്കുന്ന സാഹചര്യം വരെ ഉണ്ടായി…. ഈ അവസരങ്ങളിൽ എല്ലാം പ്രശ്നപരിഹാരത്തിന് മുന്നിട്ട് ഇറങ്ങിയത് പാണക്കാട് തങ്ങൾ ആയിരുന്നു… എന്നാൽ ഇപ്പോൾ രാജ്യസഭാ സീറ്റ് വിഷയത്തിൽ ബീരാന്റെ പേര് തങ്ങൾ തന്നെ നിർദ്ദേശിച്ച സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് തങ്ങൾ തന്നെ ഇടപെടുക എന്നത് അംഗീകരിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് ….ബീരാന്റെ പേര് പാർട്ടി നേതൃയോഗം അംഗീകരിക്കുമെങ്കിലും ഈ വിഷയം ഭാവിയിലും മുസ്ലീംലീഗ് എന്ന പാർട്ടിക്ക് പുകഞ്ഞു കൊണ്ടിരിക്കും എന്നതാണ് വാസ്തവം