സുരേഷ് ഗോപി മന്ത്രി പദവി ഒഴിയും……

സഹമന്ത്രി ആക്കിയത് സഹിക്കാൻ കഴിയുന്നില്ല....

രേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കേരളത്തിൽ നിന്നുള്ള ലോകസഭാംഗം സുരേഷ് ഗോപി തൻറെ മന്ത്രി പദവി ഒഴിയുന്നതിന് തീരുമാനിച്ചതായി അറിയുന്നു….. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയുടെ വിജയം വഴി ആയിരുന്നു…. തെക്കേ ഇന്ത്യയിൽ ബിജെപിക്ക് ശക്തമായ സാന്നിധ്യം ഉണ്ടാക്കുന്ന ഒരു തെരഞ്ഞെടുപ്പ് വിജയമാണ് തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയെടുത്തത്…. പാർട്ടി പ്രവർത്തകരുടെ പ്രവർത്തനശൈലി കൊണ്ടുമാത്രമല്ല തൃശ്ശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി നടത്തിയ ഏറനാൾ നീണ്ട പ്രവർത്തനങ്ങളും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്നതിന് അവസരം ഉണ്ടാക്കി….. കേരളത്തിൽ നിന്നും ആദ്യമായി ലോകസഭയിൽ എത്തിയ ബിജെപി അംഗം എന്ന നിലയ്ക്ക് മന്ത്രിസ

ഭയിൽ ക്യാബിനറ്റ് പദവിയിൽ സുരേഷ് ഗോപി എത്തും എന്ന പ്രതീക്ഷയാണ് കേരളത്തിലെ ജനങ്ങൾ വെച്ചുപുലർത്തിയത്….. എന്നാൽ സത്യപ്രതിജ്ഞ അവസരത്തിലാണ് സുരേഷ് ഗോപിക്ക് സഹമന്ത്രി പദവി മാത്രമായി ചുരുങ്ങുന്നത് കണ്ടത് സുരേഷ് ഗോപിയുടെ വിജയം വഴിയാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രി ആയ ജോർജ് കുര്യന് പോലും അവസരം ഉണ്ടായത്

നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കിൽ മന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രതീക്ഷ ജനങ്ങൾക്ക് എന്നപോലെ സുരേഷ് ഗോപിക്കും ഉണ്ടായിരുന്നു…. തൻറെ വിജയം വഴി പാർട്ടിക്ക് ഉണ്ടായ വലിയ നേട്ടം ഈ പദവിക്ക് തനിക്ക് അർഹത നൽകുന്നു എന്നു കൂടി സുരേഷ് ഗോപി മനസ്സിൽ കരുതിയിരുന്നു….. എന്നാൽ സഹമന്ത്രിസ്ഥാനം മാത്രമായി ഒതുക്കിയപ്പോൾ സുരേഷ് ഗോപിയുടെ മനസ്സ് തകർന്നു എന്നതാണ് യാഥാർത്ഥ്യം…… അതുകൊണ്ടുതന്നെയാണ് മന്ത്രി പദവിയിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി സുരേഷ് ഗോപി നിലപാട് എടുത്തിരിക്കുന്നത്….. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി ഈ കാര്യത്തിൽ ഉടനെ തന്നെ ചർച്ച നടത്തും എന്നാണ് അറിയുന്നത്

മറ്റ് സിനിമാ ലോകത്തുള്ള സൂപ്പർ താരങ്ങളെ പോലെയല്ല സുരേഷ് ഗോപി….. ആര് എപ്പോൾ എന്ത് സഹായം ചോദിച്ചാലും അത് നൽകുന്നതിന് ഒരു മടിയും കാണിക്കാത്ത സ്വഭാവക്കാരൻ ആണ് സുരേഷ് ഗോപി….. സിനിമ വഴിയും ടെലിവിഷൻ പരിപാടികൾ വഴിയുണ്ട് വലിയ തോതിൽ സാമ്പത്തിക നേട്ടം സുരേഷ് ഗോപി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതേ അളവിൽ തന്നെ ചിലവാക്കുന്ന രീതിയും അദ്ദേഹം കാണിക്കാറുണ്ട്….. വലിയതോതിലുള്ള തുക പലപ്പോഴും സഹായം അഭ്യർത്ഥിച്ചു വരുന്നവർക്ക് കൈമാറുന്ന രീതി ഇപ്പോഴും അദ്ദേഹം തുടരുന്നുമുണ്ട്…. അതുകൊണ്ടുതന്നെ കോടികൾ സമ്പാദിച്ചു എങ്കിലും സാമ്പത്തികമായി സുരേഷ് ഗോപി സുരക്ഷിതനല്ല എന്ന കാര്യവും അദ്ദേഹം പറയുന്നില്ല….. എങ്കിലും സിനിമാലോകത്ത് പലർക്കും ഈ വസ്തുത അറിയാവുന്ന കാര്യമാണ്

സുരേഷ് ഗോപി ഉറപ്പു പറയുകയും കരാർ വയ്ക്കുകയും ചെയ്തിട്ടുള്ള സിനിമകൾ മറ്റെല്ലാം മാറ്റിവച്ചു ചെയ്ത തീർക്കണം എന്ന് അദ്ദേഹം വാശിപിടിക്കുന്നതിന്റെ പിന്നിൽ സാമ്പത്തികമായി നിലനിൽക്കുന്ന പ്രതിസന്ധി കൂടി ഉണ്ട് എന്നാണ് അറിയുന്നത്….. ഗോകുലം ഗോപാലന്റെ ബിഗ് ബജറ്റ് ചിത്രം ഇതിൽ പ്രാധാന്യമുള്ള ഒന്നാണ്…. വലിയ സാമ്പത്തിക പ്രതിഫലം ലഭിക്കുന്ന ഈ സിനിമ പൂർത്തീകരിച്ചാൽ നിലവിലെ സാമ്പത്തിക വിഷമങ്ങൾ പരിഹരിക്കാനാവും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് തനിക്ക് സിനിമ പൂർത്തീകരിക്കണം എന്ന് സുരേഷ് ഗോപി വാശി പിടിക്കാൻ കാരണം

മന്ത്രി പദവി ഒഴിഞ്ഞാലും എംപി എന്ന നിലയിൽ തൃശൂർ മണ്ഡലത്തിലെ മാത്രമല്ല കേരളത്തിലെ പൊതുവായ ഏതു കാര്യത്തിലും അദ്ദേഹത്തിന് ഇടപെടാനും വേണ്ടത് ചെയ്യുവാനും കഴിയും ഈ ഉറപ്പ് ഏറ്റുപറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്നെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്…. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും…. സുരേഷ് ഗോപിക്ക് മാനവ വിഭവ ശേഷി വകുപ്പും സാംസ്കാരിക വകുപ്പും നൽകുവാനാണ് സാധ്യത

ക്യാബിനറ്റ് റാങ്കിൽ മന്ത്രി പദവി ആഗ്രഹിച്ചിരുന്ന സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ലഭിച്ചതിന് പേരിൽ നിരാശനാണ്…. കേരളത്തിലെ ജനങ്ങൾ സുരേഷ് ഗോപിക്ക് ക്യാബിനറ്റ് മന്ത്രി പദവി ഉറപ്പായും പ്രതീക്ഷിച്ചിരുന്നതാണ്….. ആ പ്രതീക്ഷ കൂടി തകർന്നത് സുരേഷ് ഗോപിക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്

എന്തായാലും ഒരു കാര്യം ഉറപ്പാണ്…. സഹമന്ത്രി പദവിയിൽ മുന്നോട്ടു പോകാൻ ഒരു കാരണവശാലും സുരേഷ് ഗോപി തയ്യാറാവുകയില്ല…. മന്ത്രി പദവിയിലെ പോരായ്മ ഒരുവശത്തു നിൽക്കുമ്പോൾ സിനിമയിൽ നിന്നും വരുമാനം ഉണ്ടാക്കി നിലവിലെ സാമ്പത്തിക വിഷമം അവസാനിപ്പിക്കുക എന്ന തീരുമാനവും മന്ത്രി പദവി ഒഴിയുന്ന കാര്യത്തിൽ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്നുണ്ട്… രണ്ടോ മൂന്നോ മാസം മന്ത്രി പദവിയിൽ തുടർന്ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിക്കുന്ന അവസരത്തിൽ മന്ത്രി പദവിയിൽ നിന്നും ഒഴിയുന്നതിനുള്ള തീരുമാനം ആയിരിക്കും ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന സൂചനകൾ