സിപിഐയിൽ വിഭാഗീയത രൂക്ഷം….

ബിനോയ് വിശ്വത്തെ തള്ളി പഴയ കാനം പക്ഷേ നേതാക്കൾ....

രണത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ആയ സിപിഐ സമീപകാലത്ത് നേരിടാത്ത വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന….. പാർട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തിനുശേഷം പാർട്ടിയുടെ സെക്രട്ടറി പദവിയിൽ എത്തിയ ബിനോയ് വിശ്വം കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പാർട്ടിക്കകത്ത് ശക്തി ശക്തമായ ഉൾപോര് നടന്നുവരുന്നത്
ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി ആയ അവസരത്തിൽ അതിനെതിരായി പാർട്ടിയിൽ മറ്റൊരുപക്ഷം നീക്കം നടത്തിയിരുന്നു…. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ബിനോയ് വിശ്വം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്…. ബിനോയ് വിശ്വത്തിന്റെ അടുത്ത ആൾ എന്ന നിലയിൽ നിന്നുകൊണ്ടാണ് പാർട്ടി സെക്രട്ടറി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പിന്തുണ ബിനോയ് വിശ്വം നേടിയെടുത്തത്

എന്നാൽ അന്തരിച്ച പാട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ രാഷ്ട്രീയമായ പ്രവർത്തന വൈദഗ്ധ്യമോ പക്വതയോ ബിനോയ് വിശ്വം പിന്നീട് പ്രകടമാക്കാതെ വന്നതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്…. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അന്ന് പാർട്ടിയുടെ മറ്റൊരു ഭാരവാഹിയായിരുന്ന പ്രകാശ് ബാബുവിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത് ….എന്നാൽ മരണ സമയത്ത് പാർട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ രോഗശയ്യയിൽ കിടക്കുമ്പോൾ താൽക്കാലിക ചുമതല ബിനോയ് വിശ്വത്തിന് കൊടുക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു…. ഈ അഭ്യർത്ഥന പരിഗണിച്ചുകൊണ്ടാണ് പാർട്ടി സെക്രട്ടറി പദവിയിലേക്ക് ബിനോയ് വിശ്വത്ത് എല്ലാവരും അംഗീകരിച്ചത്

ഇപ്പോൾ സിപിഐക്ക് അകത്ത് വലിയ രൂക്ഷമായ ചേരിതിരിവും പ്രതിസന്ധിയും വിഭാഗീയതയും ഉണ്ടായത് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ആയിരുന്നു…. പാർട്ടിയുടെ മുതിർന്ന നേതാവായ പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അനാർഥിയാക്കണം എന്ന ആവശ്യമായിരുന്നു മുഴുവൻ നേതാക്കളും ഉയർത്തിയിരുന്നത്…. എന്നാൽ ഗൗരവമായ ചർച്ചയിലേക്ക് തീരുമാനങ്ങളിലേക്കും എത്തുന്ന അവസരത്തിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ പി പി സുനീർ എന്നയാളുടെ പേര് സിപിഐ മന്ത്രിമാരും മറ്റും ഉന്നയിക്കുകയും ബിനോയ് വിശ്വം ഇതിന് അംഗീകരിക്കുകയും ചെയ്തതോടുകൂടിയാണ് പാർട്ടിയിലെ പഴയ വിഭാഗീയത രൂക്ഷമായത്

രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ച സുനീർ ജനകീയ അടിത്തറ ഉള്ള നേതാവല്ല എന്നും പാർട്ടി നേതൃത്വത്തിൽ ഈ പേരുകാരന് കാര്യമായ അംഗീകാരം കിട്ടിയിട്ടില്ല എന്നും സിപിഐ മന്ത്രിമാരുടെ കടുംപിടുത്തവും വാശിയും മാത്രമാണ് സുനീർ സ്ഥാനാർഥിയായതിന് പിന്നിലുള്ള കാര്യം എന്നും പഴയ പാർട്ടിയിലെ കാനം വിഭാഗക്കാർ പറയുന്നുണ്ട്
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുക എന്നതിനായി തെരഞ്ഞെടുപ്പ് നടന്ന അവസരത്തിൽ സംസ്ഥാന കമ്മിറ്റിയിലെ മുഴുവൻ നേതാക്കളും ബിനോയ് വിശ്വത്തിന് അനുകൂലമായി നിലപാട് എടുത്തിരുന്നതാണ് ….എന്നാൽ ഇപ്പോൾ രാജ്യസഭാ സ്ഥാനാർത്ഥിനിർണ്ണയത്തിൽ ബിനോയ് വിശ്വം നടത്തിയ ഇടപെടലുകളും മറ്റും നേതൃത്വത്തിൽ ചേരിതിരിവ് രൂക്ഷമാക്കിയിട്ടുണ്ട്…. പ്രകാശ് ബാബു എന്ന സീനിയർ നേതാവിന് കൊടുക്കേണ്ട അവസരം സമയമായപ്പോൾ തട്ടിമാറ്റിയത് മറ്റു ചില താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഇടപെടലിലൂടെ ഉണ്ടായിരിക്കുന്നത് എന്നും ആണ് തീരുമാനത്തിൽ എതിർപ്പുള്ള നേതാക്കൾ അഭിപ്രായപ്പെടുന്നത്

രാജ്യസഭാ സ്ഥാനാർത്ഥി കാര്യത്തിൽ മാത്രമല്ല കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ പരാജയം ഉണ്ടായത് മുഖ്യമന്ത്രിയുടെ തെറ്റായ പ്രവർത്തന ശൈലി ഒന്നുകൊണ്ടു മാത്രമാണ് എന്ന് സിപിഐ നേതാക്കൾ വിമർശനം ഉയർത്തുന്നുണ്ട്… പാർട്ടി സെക്രട്ടറി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ തിരുത്തുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിൽ അതുകൊണ്ട് ഗുണം ഉണ്ടാകുമായിരുന്നു എന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും തോൽവി ഉണ്ടാവുകയും ചെയ്തശേഷം സംസ്ഥാന കമ്മിറ്റിയിൽ ഇരുന്ന് വലിയ വിമർശനം നടത്തുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ പലരും ഗൗരവത്തോടെ ബിനോയ് വിശ്വത്തോട് ചോദിച്ചു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്….. ഏതായാലും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐക്ക് കത്ത് ഗ്രൂപ്പ് പോരുകളും വിഭാഗീയതയും രൂക്ഷമാകുന്നു എന്ന് തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്