നിലവിലെ സർക്കാർ സമ്പൂർണ്ണ പരാജയം…..

സർക്കാർ പിടിപ്പുകട്ടതെന്ന് ജി സുധാകരൻ.............

   കേരളം കണ്ട ഏറ്റവും മോശമായ ഭരണമാണ് രണ്ടാം പിണറായി സർക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മുൻമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ജി സുധാകരൻ പ്രസ്താവിച്ചു……. ഒന്നാം പിണറായി സർക്കാർ മുഴുവൻ ജനങ്ങളും അംഗീകരിച്ച ഭരണമാണ് നടത്തിയത്…. ഒന്നാം ഭരണത്തിൻറെ മികവിലാണ് പിണറായി വിജയന് തുടർഭരണത്തിന് അവസരം ഉണ്ടായത്….. എന്നാൽ രണ്ടാം സർക്കാർ വെറും പിടിപ്പുകട്ട ഭരണമാണ് തുടരുന്നത്…. ഒന്നാം പിണറായി സർക്കാരിൻറെ വാലിൽ കെട്ടാൻ പോലും യോഗ്യതയില്ലാത്ത ഭരണമാണ് നിലവിലുള്ളതെന്ന് സുധാകരൻ തുറന്നടിച്ചു….

മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസംഗത്തിൽ പറയുന്നതല്ലാതെ കേരളത്തിൽ ഒരുതരത്തിലുമുള്ള വികസനവും നടക്കുന്നില്ല…. ഒരു എം എൽ എ പോലും സ്വന്തം മണ്ഡലത്തിലെ ഒരു

വികസന പദ്ധതിയെ പറ്റിയും പറഞ്ഞു കേൾക്കുന്നില്ല… ഒന്നും നടക്കാത്ത നിർജീവമായ ഭരണമാണ് രണ്ടാം പി

ണറായി സർക്കാരിന്റേതെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു

സിപിഎം എന്ന പാർട്ടി കേരളത്തിലെ സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പാർട്ടിയായിരുന്നു…. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും പാർട്ടി പ്രവർത്തനരഹിതമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജന്മം എടുത്ത സ്ഥലങ്ങളിൽ പോലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയമാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ഉണ്ടായത്…. ആലപ്പുഴ ജില്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയുള്ള പ്രദേശമാണ്…. ഇവിടെ പോലും സിപിഎം പലതരത്തിലുള്ള വിഭാഗീയതയുടെ പേരിൽ തകർന്നു കിടക്കുകയാണ്…. അതുകൊണ്ടാണ്ലോ

കസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തം സീറ്റ് നഷ്ടപ്പെട്ടത് എന്നും സുധാകരൻ പറഞ്ഞു

മുതിർന്ന നേതാവായ ജി സുധാകരന്റെ സർക്കാർ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുതിർന്ന മറ്റു ചില സിപിഎം നേതാക്കളും സർക്കാരിനും പാർട്ടി നേതൃത്വത്തിനും എതിരെ ശബ്ദം ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്….. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയും ആയിരുന്ന എം വി ജയരാജൻ ആണ് പാർട്ടിയുടെ പോക്കിനെ പറ്റി കടുത്ത ഭാഷയിൽ വിമർശനം ഉയർത്തിയത്….. കമ്മ്യൂണിസ്റ്റ് കോട്ട എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജില്ലയിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പാർട്ടിക്ക് വോട്ട് കുറഞ്ഞത് നിസ്സാരകാര്യമല്ല എന്ന് ജയരാജൻ അഭിപ്രായപ്പെട്ടു…. സ

ർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്…. ഇതിന് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിക്കണം എന്നും ജയരാജൻ അഭിപ്രായപ്പെട്ടു

സിപിഎമ്മിന്റെ പേരിൽ പ്രവർത്തിക്കുന്ന സൈബർ സംഘങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ജയരാജൻ രംഗത്ത് വന്നത്…. ഇവർ യഥാർത്ഥത്തിൽ പാർട്ടി അനുഭാവികൾ അല്ല മറിച്ച് പാർട്ടി ശത്രുക്കളാണ് എന്ന കാര്യം പാർട്ടി പ്രവർത്തകർ തിരിച്ചറിയണം…… പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ പേരുകളിൽ എല്ലാം സമൂഹമാധ്യമങ്ങളിൽ പ്രവർത്തിച്ചുവരുന്ന സംഘം യഥാർത്ഥത്തിൽ സൈബർ ഗുണ്ടകളാണ്…. കുറച്ചുകാലം സിപിഎമ്മിനും ഇടതുപക്ഷത്തിനും അനുകൂലമായ ആശയങ്ങളും പ്രചരണവും നടത്തി ജനങ്ങൾക്കിടയിൽ താൽപര്യം ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ ഈ സംഘങ്ങളെ ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ വിലക്കി വാങ്ങുകയാണ് ചെയ്തിരിക്കുന്നത്…. ആവശ്യപ്പെടുന്ന പണം കൊടുത്ത് കഴിഞ്ഞാൽ നിലവിലെ ഇടതുപക്ഷ അനുഭാവമുള്ള പേരുകളിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഇരട്ടത്താപ്പാണ് ഈ പറയുന്ന സൈബർ ഗുണ്ടകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ ജനത്തിന് മനസിലായി …. പുതിയ തലമുറ സൈബർ സംഘങ്ങളുമായി അടുപ്പത്തിൽ കഴിയുന്നവരാണ്…. സമൂഹമാധ്യമങ്ങളിൽ നിറയുന്ന കാര്യങ്ങൾ മാത്രം പരിശോധിക്കുന്ന ശീലമാണ് യുവാക്കൾക്ക് ഉള്ളത്…. അതുകൊണ്ടുതന്നെ ഈ സൈബർ ഗുണ്ടകൾ കമ്മ്യൂണിസത്തിന്റെ മറവിൽ നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയാണ് എന്ന കാര്യം തിരിച്ചറിയണം എന്നും എം വി ജയരാജൻ അഭ്യർത്ഥിച്ചു

ഇതിനിടയിലാണ് കണ്ണൂരിൽ നിന്നുംമുതിർന്ന സിപിഎം നേതാവായ പി ജയരാജനും കടുത്ത ഭാഷയിൽ സർക്കാരിനും പാർട്ടിക്കും എതിരെ വിമർശനം ഉയർത്തി ഇരിക്കുന്നത്…. ഒന്നാം പിണറായി സർക്കാരുമായി സാമ്യപ്പെടുത്തുമ്പോൾ രണ്ടാം സർക്കാർ പൂർണ്ണ പരാജയമാണ് എന്നും മന്ത്രിമാരും മുഖ്യമന്ത്രിയും കൂടുതൽ ജാഗ്രതയോടു കൂടി പ്രവർത്തിച്ചില്ല എങ്കിൽ നിലവിൽ ഉണ്ടായിട്ടുള്ള സർക്കാർ വിരുദ്ധ തരംഗം നിലനിൽക്കും എന്നും ആയിരുന്നു ജയരാജന്റെ വിമർശനം…. മുഖ്യമന്ത്രിയും മന്ത്രിമാരും വികസന കാര്യങ്ങളിലോ ജനക്ഷേമ വിഷയങ്ങളിലോ താൽപര്യം എടുക്കുന്നില്ല എന്ന പരിഭവവും പി ജയരാജനും മുന്നോട്ടുവച്ചു…. കണ്ണൂർ ജില്ലയിൽ നേതാക്കളെ മാത്രമല്ല പ്രവർത്തകരെ പോലും നിരാശരാക്കുന്ന വമ്പൻ പരാജയമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്…. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രമല്ല സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ടുകൾ എങ്ങോട്ടോ ഒഴുകിപ്പോയി എന്നത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്…. നേതാക്കളുടെ അശ്രദ്ധയും സർക്കാർ വിരുദ്ധ വികാരവും ഒരുമിച്ചു കൂടിയപ്പോഴാണ് ഈ കനത്ത പരാജയം ഉണ്ടായത് എന്ന കാര്യം പാർട്ടി നേതൃത്വം മറക്കരുത് എന്നു കൂടി പി ജയരാജൻ പ്രസ്താവിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ വമ്പൻ പരാജയം മുഖ്യമന്ത്രിയുടെ ശൈലിയുടെയും സർക്കാരിന്റെ പിടിപ്പുകളുടെയും ഫലമാണ് എന്ന് അഭിപ്രായം കൂടുതൽ സിപിഎം നേതാക്കൾ പറയുന്നുണ്ട്…. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ സംസ്ഥാന കമ്മിറ്റി പോലും സർക്കാരിൻറെ പ്രവർത്തനങ്ങളെ അതിശക്തമായി വിമർശിക്കുന്ന അനുഭവവും ഉണ്ടായി…. സിപിഎമ്മിന്റെ നേതാക്കളായ തോമസ് ഐസക്ക്, പി ബാലൻ, എം എ ബേബി ,ഷൈലജ ടീച്ചർ തുടങ്ങിയ നേതാക്കളും സർക്കാരിൻറെ പ്രവർത്തന ശൈലിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്…. സർക്കാരിനും മന്ത്രിമാർക്കും പാകപ്പിഴകൾ സംഭവിച്ചാൽ അത് എടുത്തു പറഞ്ഞുകൊണ്ട് തിരുത്തൽ നടത്തേണ്ട പാർട്ടി നേതൃത്വം ഒന്നും മിണ്ടാതെ മൗനം പാലിച്ചത് ശരിയായില്ല എന്ന് വിമർശനവും നേതാക്കളിൽ നിന്നും ഉയരുന്നുണ്ട്