ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം വാശിപിടിച്ച് ഇടതുമുന്നണിയിൽ നിന്നും ജോസ് കെ മാണി സ്വന്തമാക്കി എങ്കിലും പാർട്ടിക്കുള്ളിൽ ഈ നടപടി വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി വാർത്തകൾ വരുന്നു….. രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പിതാവായ കെ എം മാണി 50 വർഷത്തോളം പ്രതിനിധീകരിച്ച് പാലാ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പാർട്ടിയെ നയിക്കേണ്ട ആൾ രാജ്യസഭ സീറ്റ് സ്വന്തമാക്കി ഡൽഹിക്ക് പറക്കുന്നത് പാർട്ടി പ്രവർത്തകരെ ചതിക്കുന്നതിന് തുല്യമായി എന്ന വിലയിരുത്തലിലാണ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരും പറയുന്നത് ….. ജോസ് കെ മാണിയും നിലവിൽ മന്ത്രിയായ റോഷി അഗസ്റ്റിനും ചേർന്നുള്ള കളികളാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത് എന്നും ലോകസഭാ തെരഞ്ഞെടുപ്പി ൽ കോട്ടയം മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഈ രണ്ടു പേരും ഒരു ശ്രമവും നടത്തിയില്ല എന്ന പരാതിയും നേതാക്കൾ ഉയർത്തുന്നുണ്ട്…. ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് പാർട്ടിക്കുള്ളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്…. മുതിർന്ന പല നേതാക്കളും മാണി ഗ്രൂപ്പ് വിട്ട് ജോസഫ് ഗ്രൂപ്പിനൊപ്പം നീങ്ങുന്നതിനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് ആയിട്ടും വാർത്തകൾ വരുന്നുണ്ട്
ഇതിനിടയിലാണ് കേരള കോൺഗ്രസ് പാർട്ടികളുടെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ ഇപ്പോൾ പ്രബലമായ മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസുകളിലെ മുതിർന്ന ജല നേതാക്കൾ സംഘം ചേർന്നുകൊണ്ട് പുതിയ ഒരു കേരള കോൺഗ്രസ് രൂപീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്
മാണി ഗ്രൂപ്പ് കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉണ്ടായത്…. കോട്ടയം സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴിക്കാടൻ വമ്പൻ പരാജയം ഏറ്റുവാങ്ങിയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി…. ആ ക്ഷീണം മാറ്റിയെടുക്കുന്നതിന് പാർട്ടി നേതൃത്വം ഒരു ശ്രമവും നടത്തിയിട്ടില്ല എന്ന പരാതിയും ഉണ്ട്…. ഇതിനിടയിലാണ് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് നിർബന്ധപൂർവ്വം വാങ്ങിയെടുത്ത് പാർട്ടിയിൽ ചെയർമാനായ ജോസ് കെ മാണി ഡൽഹിക്ക് പോകുന്ന തീരുമാനം എടുത്തിരിക്കുന്നത്
ഇടതുപക്ഷ മുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കടുത്ത പരാജയം മുതിർന്ന പല മാണി ഗ്രൂപ്പ് നേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്…. രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം തുടരുക തന്നെ ചെയ്യും എന്ന ഭയക്കുന്നവരാണ് നേതാക്കന്മാർ…. മുഖ്യമന്ത്രി തന്റെ ധിക്കാരപരമായ പ്രവർത്തന ശൈലി മാറ്റില്ല എന്ന് ആവർത്തിക്കുന്നത് ജനങ്ങളിൽ സർക്കാരിനോടുള്ള വിരോധം ഉണ്ടാക്കുന്നുമുണ്ട്… സാമ്പത്തിക പ്രതിസന്ധി എന്ന ഒറ്റക്കാരണം പറഞ്ഞുകൊണ്ട് സാമൂഹ്യ ക്ഷേമ പദ്ധതികൾ മുടങ്ങുകയും പെൻഷൻ പോലും കൊടുക്കാതിരിക്കുകയും ഒരുതരത്തിലുമുള്ള വികസന പദ്ധതികളും നടപ്പിലാക്കാൻ കഴിയാതെ വരികയും ചെയ്തിരിക്കുന്നത് സർക്കാരിൻറെ കഴിവുകേടാണ് എന്ന് തന്നെയാണ് മാണി ഗ്രൂപ്പിൻറെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്
ഇത്തരം ഒരു സാഹചര്യത്തിൽ ഇടതുപക്ഷ മുന്നണിയിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോകുന്നതിൽ എന്ത് കാര്യമാണ് ഉള്ളത് എന്ന് നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്… അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് കരകയറാൻ കഴിയുന്ന സാധ്യതകൾ ഒന്നും കാണാത്തത് കൊണ്ട് ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുക എന്ന ആശയവും മാണി ഗ്രൂപ്പിലെ മുതിർന്ന നേതാക്കളിൽ ചിലർ പങ്കുവെക്കുന്നുണ്ട്…. ഈ സംഘമാണ് മാണി ഗ്രൂപ്പിലെയും ജോസഫ് ഗ്രൂപ്പിലെയും എതിർപ്പുള്ള നേതാക്കൾ ഒരുമിച്ചു ചേർന്നുകൊണ്ട് ഒരു പുതിയ പാർട്ടി രൂപീകരിക്കുന്നതിനും ആ പാർട്ടി യുഡിഎഫിൽ ഘടകകക്ഷിയായി നിന്നുകൊണ്ട് പ്രവർത്തിക്കുക എന്ന ആശയവും മുന്നോട്ടുവയ്ക്കുന്നത്…. ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും രാജ്യസഭാ സീറ്റ് സ്വന്തമായി കൈക്കലാക്കുകയും ചെയ്ത ജോസ് കെ മാണിയുടെ നിലപാടുകളോട് പല നേതാക്കളും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ….അന്തരിച്ച മുതിർന്ന നേതാവ് കെ.എം മാണിയുടെ പേരിൽ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടാൻ പോകുന്നു എന്ന വാർത്തകളാണ് കോട്ടയത്തുനിന്നും പുറത്തുവരുന്നത്