ഇടതുമുന്നണിയിൽ ചെറു പാർട്ടികൾ വലിയ തലവേദന……

മന്ത്രി പദവികൾ മോഹിക്കുന്ന ചെറു കക്ഷികളുടെ വടംവലി തുടരുന്നു.........

  ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി നിലവിലെ ഇടതുപക്ഷ സർക്കാരിനും ഇടതുമുന്നണിക്കും മുന്നണിയെ നയിക്കുന്ന സിപിഎമ്മിനും വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ് ….. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മുന്നണിക്കകത്തുള്ള ചില ചെറിയ കക്ഷികൾ സമ്മർദ്ദവും വാശിയുമായി രംഗത്ത് വന്നിരിക്കുന്നത്….. ഒടുവിലായി ഉണ്ടായ രാജ്യസഭാ സീറ്റ് ഇടതുമുന്നണിയിൽ സിപിഐക്കും കേരള കോൺഗ്രസ് മാണിക്കും നൽകിയതാണ് ചില ചെറുകക്ഷികളെ എതിർപ്പിന്റെ സ്വരം ഉയർത്താൻ കാരണമാക്കിയിരിക്കുന്നത്
മുൻപ് എംപി ആയിരുന്ന വീരേന്ദ്രകുമാർ നയിച്ച ആർ ജെ ഡി പാർട്ടിയുടെ ഇപ്പോഴത്തെ പ്രസിഡൻറ് വീരേന്ദ്രകുമാറിന്റെ മകനായ ശ്രേയംസ് കുമാർ ആണ്….. ആർ.ജെ ഡി എന്നാണ് ഈ പാർട്ടിയുടെ ഇപ്പോഴത്തെ പേര് പഴയ ജനത പാർട്ടി പിളർന്ന പല പേരുകളിൽ രൂപപ്പെട്ടതിൽ ഒന്നാണ്….. ആർ ജെ ഡി ഈ പാർട്ടിക്ക് കേരള നിയമസഭയിൽ ഒരു അംഗമാണ് ഉള്ളത്….. നിയമസഭയിൽ ഒരു അംഗം മാത്രമുള്ള ഘടക കക്ഷികളിൽ ചിലർക്ക് പകുതി കാലത്തേക്ക് മന്ത്രി പദവി നൽകിയ സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോൾ ആർ ജെ ഡി നേതാക്കൾ മന്ത്രിസ്ഥാനം ചോദിച്ച രംഗത്ത് വന്നിരിക്കുന്നത്…. വെറുതെ ചോദിക്കുക മാത്രമല്ല വലിയ ശക്തമായ പ്രതിഷേധമാണ് പാർട്ടിയുടെ യോഗത്തിനുശേഷം പാർട്ടി പ്രസിഡൻറ് ഉയർത്തിയിരിക്കുന്നത്… തങ്ങൾ ഇടതുമുന്നണിയിൽ വലിഞ്ഞു കയറി വന്നവരല്ല എന്നും തെരഞ്ഞെടുപ്പ് കാലത്തിനു മുൻപ് ക്ഷണിച്ചത് കൊണ്ട് മുന്നണിയിൽ വന്നതാണ് എന്നും ആർ ജെ ഡി നേതാക്കൾ വിശദീകരിച്ചു
ശ്രേയം കുമാറിന്റെ ഈ പരാതിക്ക് പിന്നിൽ മറ്റൊരു കാര്യം കൂടി ഉണ്ട്…. ജനതാദൾ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ചേർന്നാണ് ജെ ഡി എസ് എന്ന പാർട്ടിയായി മാറിയത്…. ആ പാർട്ടിക്ക് നിയമസഭയിൽ ഒരു അംഗം മാത്രമാണ് ഉള്ളത്…. ഈ ഒരംഗം ഇപ്പോൾ മന്ത്രിസഭയിൽ മന്ത്രി ആയിട്ടുള്ള കൃഷ്ണൻകുട്ടി ആണ്… അപ്പോൾ ഈ പാർട്ടിക്ക് നൽകുന്ന പരിഗണന പോലും ആറ് ജെ ഡി ജെ നൽകിയില്ല എന്ന പരാതിയാണ് നേതാക്കൾ ഉയർത്തിയിരിക്കുന്നത്… ശേഷിക്കുന്ന രണ്ടു വർഷക്കാലത്തേക്ക് എങ്കിലും കൃഷ്ണൻകുട്ടിയെ മന്ത്രി പദവിയിൽ നിന്നും മാറ്റിപാർട്ടി അംഗമായ കെ പി മോഹനനെ മന്ത്രിയാക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്…. ദേശീയതലത്തിൽ ലാലു പ്രസാദ് യാദവ് നയിക്കുന്ന പാർട്ടിയാണ് ആർ ജെ ഡി
എന്നാൽ ഇടതുമുന്നണി നേതാക്കളെ സംബന്ധിച്ചിടത്തോളം തർക്കത്തിൽ നിൽക്കുന്ന ഈ രണ്ടു പാർട്ടികളും ഒരുമിച്ച് ലയിച്ച ശേഷം മന്ത്രി പദവിയുടെ കാര്യം ആലോചിക്കാം എന്ന രീതിയിലുള്ള തീരുമാനമാണ് സിപിഎം നേതൃത്വവും ഇടതുമുന്നണിയും കൈകൊണ്ടിട്ടുള്ളത്…. ഈ തീരുമാനം നേരത്തെ തന്നെ രണ്ടു പാർട്ടികളെയും അറിയിച്ചിരുന്നതുമാണ്…. എന്നാൽ നേതാക്കന്മാർ തമ്മിലുള്ള അകലം മൂലം ലയിക്കുക എന്നത് നടക്കാത്ത കാര്യമായി അവശേഷിക്കുകയാണ്
ഇടതുമുന്നണിയിൽ ആർ ജെ ഡി പാർട്ടി പങ്കാളിയാകുമ്പോൾ ഒരു രാജ്യസഭാ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്…. ആ പദവി ഞങ്ങൾക്ക് വിട്ടു തരേണ്ടതല്ലേ എന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നുണ്ട്
ലോകസഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടിക്ക് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നതാണ് യുഡിഎഫിൽ നിന്ന് അവസരത്തിലാണ് എം പി വീരേന്ദ്രകുമാർ മത്സരിച്ച സീറ്റ് ആർ ജെ ഡി ക്ക് ലഭിച്ചിരുന്നത്….. എന്നാൽ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്നശേഷം ലോകസഭാ സീറ്റ് പോലും തന്നില്ല എന്ന് പരാതിയും നേതാക്കൾ ഉന്നയിക്കുന്നുണ്ട്….. യാതൊരുവിധ ഘടകകക്ഷി ചർച്ചയും നടത്താതെയാണ് 15 സീറ്റുകളിൽ സിപിഎം നാല് സീറ്റിൽ ഒരു സീറ്റിൽ സിപിഐ, മാണി കേരള എന്ന തരത്തിൽ തീരുമാനം എടുത്തത് എന്ന് ആക്ഷേപവും ആർ ജെ ഡി നേതാക്കൾ ഉയർത്തുന്നുണ്ട്
ഇടതുമുന്നണിക്ക് അകത്ത് ഉള്ള മറ്റൊരു ജനതാദൾ ഇതേപോലെതന്നെ തർക്കവുമായി നിലനിൽക്കുന്നുണ്ട്… ഇതിന് പുറമേയാണ് മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ എൻ സി പി പാർട്ടിയുടെ സ്ഥിതിയും…. 2 എംഎൽഎമാർ ഉള്ള എൻസിപിക്ക് ഒരു മന്ത്രി പദവി നൽകിയിട്ടുണ്ട്… വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് എൻസിപി മന്ത്രി… എന്നാൽ പാർട്ടിയുടെ മറ്റൊരു എം എൽ എ ആയ തോമസ് കെ തോമസ് പകുതി കാലത്ത് മന്ത്രി പദവി ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്
ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിയും ഉണ്ടായിരിക്കുന്ന കനത്ത തോൽവി പാർട്ടിക്ക് അകത്തും മുന്നണിക്ക് അകത്തും പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് ചില ചെറു കക്ഷികളുടെ മന്ത്രി പദവി പ്രശ്നവുമായി പുതിയ തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്നത്…. യഥാർത്ഥത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം ഭരണകക്ഷിക്ക് ലഭിക്കുന്നതാണ്…. ഈ രണ്ടെണ്ണത്തിൽ ഒരെണ്ണം സ്വാഭാവികമായും സിപിഎമ്മിന് അവകാശപ്പെട്ടതാണ്… എന്നാൽ നിലവിലെ പ്രതിസന്ധികൾ കണക്കിലെടുത്തുകൊണ്ട് മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടിയായ മാണി കേരള കോൺഗ്രസിന് കോടുക്കുക എന്നതാണ് സിപിഎം എടുത്തിരിക്കുന്ന തീരുമാനം …. മുഖ്യമന്ത്രിയാണ് ഒരു സീറ്റ് മാണി കേരളയ്ക്ക് കൊടുക്കുന്ന തീരുമാനം ഉണ്ടാക്കിയത് …സിപിഎമ്മിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട സാഹചര്യം പാർട്ടിക്കകത്ത് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്… രാജ്യസഭാ സീറ്റ് മോഹിച്ചിരുന്ന പല സിപിഎം നേതാക്കളും ഉണ്ട്… അവരാണ് ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നത്
ഏതായാലും നിലവിൽ ഭരണകക്ഷിയും കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയെടുക്കുകയും ചെയ്ത ഇടതുപക്ഷ മുന്നണി സർക്കാരിനെ സംബന്ധിച്ചിടത്തോളം ശേഷിക്കുന്ന രണ്ടു കൊല്ലക്കാലം തലവേദനകൾ നിറഞ്ഞതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല… നിലവിൽ പരാതികളും പ്രതിഷേധങ്ങളും ഉയർത്തിക്കൊണ്ട് നിലനിൽക്കുന്ന മുന്നണിയിലെ ചെറു പാർട്ടികൾ അടുത്തകൊല്ലം നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് അവസരത്തിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വരുന്നു എന്ന കാര്യത്തിൽ തർക്കമില്ല…. ഈ പ്രതിസന്ധിയും ഇടതുപക്ഷ മുന്നണി തലവേദന ഉണ്ടാക്കും