2014 മുതല്‍ എന്‍സിഇആര്‍ടി ആര്‍എസ്‌എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു; എന്‍സിഇആര്‍ടിയ്ക്കെതിരെ ജയറാം രമേശ്

ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതിരിക്കുകയും മറ്റു പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം പ്രസിദ്ധീകറിക്കയും ചെയ്ത എന്‍സിഇആര്‍ടിക്കെതിരെ അങ്ങടിച്ച് ജയറാം രമേശ്.

 

ഡല്‍ഹി: ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതിരിക്കുകയും മറ്റു പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം പ്രസിദ്ധീകറിക്കയും ചെയ്ത എന്‍സിഇആര്‍ടിക്കെതിരെ അങ്ങടിച്ച് ജയറാം രമേശ്.

2014 മുതല്‍ എന്‍സിഇആര്‍ടി ആര്‍എസ്‌എസ് അംഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആക്ഷേപിച്ചു. എന്‍സിഇആര്‍ടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതാണ് മറിച്ച് രാഷ്ട്രീയ ലഘുലേഖകളുടെ നിര്‍മാണമോ അതിന്റെ പ്രചാരണമോ അല്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭരണഘടനയെ ആക്രമിക്കുകയാണ് എന്‍സിഇആര്‍ടി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്‍സിഇആര്‍ടി എന്നാല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് എന്നാണ് അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങ് അല്ലെന്ന കാര്യം ഓര്‍ക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം വിവാദത്തെ തുടർന്നാണ് ഈ പരാമർശം. മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തില്‍ ബാബരി മസ്ജിദിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു എന്‍സിഇആര്‍ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാണ്‍ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

2006 – 2007 അധ്യയന വര്‍ഷം മുതല്‍ ഈ പാഠഭാഗങ്ങള്‍ പരിഷ്‌കരിച്ചിരുന്നില്ല. 2019 സുപ്രീംകോടതി വിധിയോടെയുണ്ടായ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് പരിഷകരണമെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.