‘ജനങ്ങള്‍ക്ക് നന്ദി… ഇനി വയനാടിന് രണ്ടു എംപിമാര്‍ ഉണ്ടാകും’; രാഹുല്‍ ഗാന്ധി

'ജനങ്ങള്‍ക്ക് നന്ദി... ഇനി വയനാടിന് രണ്ടു എംപിമാര്‍ ഉണ്ടാകും'; രാഹുല്‍ ഗാന്ധി

ഇനി വയനാടിന് രണ്ടു എംപിമാർ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ കൂടെനിന്നത് മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുല്‍ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുല്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് ഹൃദയത്തില്‍നിന്നും നന്ദി പറഞ്ഞത്.

പാർട്ടി നോക്കാതെയാണ് വയനാട്ടിലെ ജനങ്ങള്‍ തനിക്ക് പിന്തുണ നല്‍കിയതെന്നും രാഹുൽ പറഞ്ഞു.പ്രയാസമുള്ള ഘട്ടങ്ങളില്‍ വായനാട്ടുകാർ നല്‍കിയ പിന്തുണ മറക്കാനാകിലെന്നും പ്രിയങ്ക മത്സരിച്ചാലും താൻ വയനാട്ടിലെത്തുകയും ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയങ്ക വയനാട്ടില്‍ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും’, രാഹുല്‍ പറഞ്ഞു.