സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം സൈബര്‍ ആക്രമണം മൂലമെന്ന ആരോപണത്തിൽ അന്വേക്ഷണത്തിനൊരുങ്ങി പൊലീസ്

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതപെടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച്‌ പൊലീസ് പരിശോധിക്കും.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതപെടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച്‌ പൊലീസ് പരിശോധിക്കും.

പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ആസ്വാഭാവിക മരണത്തിനാണ് നിലവില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. ഇന്നലെ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെങ്കിലും സൈബര്‍ ആക്രമണത്തെക്കുറിച്ച്‌ പൊലീസ് വിശദമായി പരിശോധിക്കും. സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവിനെയും ചോദ്യം ചെയ്‌തേക്കും. മറ്റു കാരണങ്ങള്‍ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.