പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾ ഉയർന്ന ഭൂരിപക്ഷം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്.
സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.
പ്രിയങ്കാ ഗാന്ധിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിന്റെ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. രണ്ടുവട്ടം രാഹുല്‍ നേടിയ വിജയം നിഷ്പ്രയാസം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.