വലവീശി സിനിമ തട്ടിപ്പ് സംഘം

വമ്പൻ ലാഭം എന്ന വാഗ്ദാനവുമായി നിർമ്മാതാക്കളെ കുടുക്കുന്നു

 

ന്യൂജൻ സിനിമകൾ എന്ന പേരിട്ടുകൊണ്ട് മലയാള ചലച്ചിത്ര വേദിയിൽ പുതിയ ഒരു തരംഗം ആഞ്ഞ് വീശുകയാണ്. ചെറിയ മുതൽ മുടക്കിൽ പടം നിർമ്മിച്ച് വലിയ കളക്ഷൻ നേടിയെടുക്കുക എന്ന രീതി ആണ് ന്യൂജൻ സിനിമാലോകം സ്വീകരിച്ചിരിക്കുന്നത്. ചെറിയ മുതൽ മുടക്കിലൂടെ സിനിമയുടെ നിർമ്മാതാവായി മാറുവാനും അതുവഴി കോടികൾ വാരിക്കൂട്ടാനും സൗകര്യം ഒരുക്കുക എന്ന വാഗ്ദാനവും ആയിട്ടാണ് ഈ പുതുതലമുറ സിനിമ തട്ടിപ്പ് കാർ കേരളത്തിൽ എല്ലായിടത്തുമായി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്നത്. കഥയും തിരക്കഥയും സംവിധായകനും റെഡിയാണ് എന്നും, പുതിയ ചില താരങ്ങൾ മാത്രമാണ് സിനിമയിൽ അഭിനയിക്കുക എന്നും, അതുകൊണ്ടുതന്നെ 50 ലക്ഷത്തിൽ താഴെ ഉള്ള മുതൽമുടക്കിൽ പടം പൂർത്തീകരിച്ച് തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നും പടം ഓടിത്തുടങ്ങിയാൽ രണ്ട് ആഴ്ചത്തെ കളക്ഷൻ മാത്രം മതി മുതൽ മുടക്ക് തിരികെ പിടിക്കാൻ എന്നിവരെയുള്ള മോഹന വാഗ്ദാനങ്ങൾ ആണ് ഈ തട്ടിപ്പ് സംഘം നിർമ്മാണ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ വയ്ക്കുന്നത്.

അടുത്തകാലത്ത് മലയാളത്തിൽ റിലീസ് ചെയ്തു വമ്പൻ കളക്ഷൻ നേടിയെന്ന് പ്രചാരം ഉണ്ടാക്കിയ മഞ്ഞുമ്മൽ ബോയ്സ് എന്നാ സിനിമയ്ക്ക് അതിൻറെ നിർമ്മാണ രംഗത്ത് വന്ന ആൾക്കാർ മറ്റൊരാളിൽ നിന്നും കടമായി വാങ്ങിയത് 7 കോടി രൂപ ആയിരുന്നു. സിനിമയുടെ റിലീസിങ്ങിനു ശേഷം കിട്ടുന്ന ലാഭത്തിന്റെ 40% തുക പണം വായ്പയായി നൽകിയ ആളിന് തിരികെ നൽകും എന്ന കരാറിലാണ് നിർമാതാക്കൾ ഏഴു കോടി രൂപ ഒരാളിൽ നിന്നും കടം വാങ്ങിയത്.

മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങിയശേഷം പ്രചരിച്ച വാർത്തകൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. സിനിമയുടെ കളക്ഷൻ 200 കോടി കവിഞ്ഞു എന്നു വരെ പ്രചാരം ഉണ്ടായി ചെറുപ്പക്കാരെ വലിയതോതിൽ ആകർഷിച്ച ഈ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കി എന്നത് വാസ്തവം ആയിരിക്കാം. എന്നാൽ 200 കോടി ഒക്കെ പിരിഞ്ഞു കിട്ടി എന്നത് വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ല. മാത്രവുമല്ല ഇത്ര വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ട് പണമായി നിർമ്മാണത്തിന് കടം വാങ്ങിയ തുക തിരികെ കൊടുക്കാതെ കോടതിയിൽ കേസ് എത്തിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ മുന്നിൽ നിർത്തി പുതിയ ഒരു സംഘം കേരളത്തിൻറെ പല ഭാഗങ്ങളിലായി സിനിമ തട്ടിപ്പുമായി പ്രവർത്തിച്ചുവരുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെറിയ ബജറ്റിൽ ഉള്ള പടത്തിനുള്ള എല്ലാ എല്ലാ സജ്ജീകരണങ്ങളും നടത്തിക്കഴിഞ്ഞു എന്നും ചെറിയ തുക മുതൽമുടക്കിയാൽ പടം പൂർത്തിയാക്കി വലിയ ലാഭം എന്ന വാഗ്ദാനമാണ് ഈ തട്ടിപ്പ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. പരമാവധി 50 ലക്ഷത്തിൽ ഒതുങ്ങുന്ന ബജറ്റ് എന്ന് പറഞ്ഞാണ് ആരെയെങ്കിലും വീഴിക്കുക. കയ്യിലുള്ള 50 ലക്ഷം മുടക്കി കഴിയുമ്പോൾ പടത്തിന്റെ പണികൾ പിന്നെയും ബാക്കിയാകും. എങ്ങനെയെങ്കിലും കടം വാങ്ങി പടം പൂർത്തീകരിക്കാൻ കുടുക്കിൽ പെട്ട നിർമ്മാതാവ് ബാധ്യസ്ഥനാകും. അങ്ങനെ കടബാധ്യതകളുമായി പടം പൂർത്തീകരിച്ച് തിയേറ്ററിൽ എത്തിയാൽ കളക്ഷൻ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യാം. ഭാവി എന്നത് വെറും പരീക്ഷണം മാത്രമാണ്. ജനങ്ങൾക്ക് അല്ലെങ്കിൽ സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ രസക്കൂട്ടുകളും സിനിമകളിൽ നിറഞ്ഞ നിന്നാൽ മാത്രമാണ് സിനിമ രക്ഷപ്പെടുക. സ്വാഭാവികമായും കടം വാങ്ങിയും മറ്റും നിർമ്മാണം പൂർത്തിയാക്കുന്ന നിർമ്മാതാക്കൾ ഭൂരിപക്ഷം പേരും ബാധ്യതകാരായി മാറി ആത്മഹത്യയിലേക്ക് കടക്കുന്ന സ്ഥിതി വരെ ഉണ്ടാകുന്നു എന്നതാണ് യാഥാർത്ഥ്യം.

പുതുതലമുറ സിനിമ എന്ന പേരും പറഞ്ഞുകൊണ്ട് ഒരുപറ്റം സിനിമ പ്രേമികൾ ആണ് ഈ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. നിർമ്മാതാക്കളായി ഉദ്ദേശിക്കുന്ന ആൾക്കാരെ വീഴിക്കാനും പണം മറക്കാനും വേണ്ടി മുന്നോട്ടുവെക്കുന്ന ആകർഷകമായ വാക്കുകൾ അത്ഭുതകരമായിരിക്കും. ചില നിർമാണ പ്രേമികൾ സിനിമയിലേക്ക് കാലു വച്ച് അവിടെ നിന്നും തൻറെ ഇഷ്ടപ്രകാരം സ്ത്രീകളെ കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാകും എന്നുവരെ കരുതുന്ന ആൾക്കാരും ഉണ്ട്. ഈ കൂട്ടരും ഇത്തരത്തിലുള്ള സിനിമ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴുന്നുണ്ട് എന്നാണ് അറിയുന്നത്. അതുപോലെതന്നെ സിനിമയിൽ നല്ല വേഷം തരാം എന്നു പറഞ്ഞുകൊണ്ട് യുവതികളെ പോലും വലയിൽ വീഴ്ച നിർമ്മാതാക്കൾക്കായി കൈമാറുന്ന ഏർപ്പാടുകളും ഈ പുതുതലമുറ സിനിമാലോകക്കാർ നടത്തിക്കൊണ്ടിരിക്കുന്നതായി അറിയുന്നുണ്ട്.

എന്നുവെച്ചാൽ 10 കിട്ടും എന്ന പഴയ ചൂട് കളിക്കാരന്റെ വാചകം പ്രയോഗിച്ചു കൊണ്ടാണ് പുതുതലമുറ സിനിമക്കാർ നിർമ്മാതാക്കളായി ആൾക്കാരെ വലയിൽ ആക്കുന്നത്. പലതരത്തിലുള്ള താല്പര്യങ്ങൾ വെച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇല്ലാത്ത പുതിയ നിർമ്മാതാക്കൾ സിനിമാ മേഖലയിൽ കടന്നുവരുന്നത്. ഇത്തരത്തിൽ കുടുക്കിൽ പെടുന്നവരിൽ പലരും കുടുംബം വരെ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തുന്നതായി പറഞ്ഞു കേൾക്കുന്നുണ്ട്. ചെറിയ ബജറ്റ് ചിത്രങ്ങൾ എന്ന ആശയവുമായി ആണ് ഇവർ നിർമാതാക്കൾക്ക് മുന്നിൽ എത്തുന്നത്. സിനിമയ്ക്ക് തന്നെ ഇപ്പോൾ പല സ്വഭാവങ്ങൾ ഉണ്ടായിട്ടുണ്ട് ഷോർട്ട് ഫിലിം എന്ന ഒരു പുതിയ ഇപ്പോൾ വ്യാപകമായി ഉണ്ട്. യൂട്യൂബുകളിൽ പോസ്റ്റ് ചെയ്യുവാനും ഒ ടി ടി റിലീസിനും ഇത്തരം ഷോർട്ട് ഫിലിമുകൾ ഉപയോഗപ്പെടുത്താം എന്നും അതുവഴി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്നും ഈ തട്ടിപ്പു സംഘം പ്രചരിപ്പിച്ച ആൾക്കാരെ വലയിൽ വീഴിക്കുന്നുണ്ട്.

സിനിമ യഥാർത്ഥത്തിൽ സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുന്ന കലാമാധ്യമമാണ്. അതുകൊണ്ടുതന്നെ ഏതുകാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന സമൂഹം ഉണ്ടാവുകയും ചെയ്യും. സാമ്പ്രദായിക സിനിമ രീതികളെ മാറ്റിമറിച്ചുകൊണ്ട് സൂപ്പർ താരങ്ങളും മെഗാസ്റ്റാറുകളും ഇല്ലാതെ കഴിവുള്ള യുവതലമുറ ആർട്ടിസ്റ്റുകളെ വെച്ചുകൊണ്ട് ചെറിയ ബജറ്റിൽ പടം പിടിക്കുന്നത് ഒരു പുതിയ ശൈലിയായി മലയാള സിനിമ ലോകത്ത് പ്രചാരം നേടിയിട്ടുണ്ട്. ഇത്തരത്തിൽ നിർമ്മിച്ച ചില ചിത്രങ്ങൾ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പുതുതലമുറ എന്ന പേരിൽ തിയേറ്ററുകളിൽ എത്തുന്ന 10 സിനിമകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ്. ഈ തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് എന്ന് യാഥാർത്ഥ്യം പൊതുസമൂഹം തിരിച്ചറിയേണ്ടതാണ് സിനിമ തട്ടിപ്പുമായി ആൾക്കാരെ വലയിൽ വീഴിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നവരെ തിരിച്ചറിഞ്ഞ് ഇത്തരം കെണികളിൽ വീഴരുത് എന്നു കൂടി ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.