രാഹുല്‍ ഗാന്ധി റായ്ബറേലിയുടെ എം.പിയായി തുടരാനും വയനാട്ടില്‍ മത്സരിക്കാനായി പ്രിയങ്കയെ കൊണ്ടുവരാനുമുള്ള കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ

രാഹുല്‍ ഗാന്ധി റായ്ബറേലിയുടെ എം.പിയായി തുടരാനും വയനാട്ടില്‍ മത്സരിക്കാനായി പ്രിയങ്കയെ കൊണ്ടുവരാനുമുള്ള കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ.

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി റായ്ബറേലിയുടെ എം.പിയായി തുടരാനും വയനാട്ടില്‍ മത്സരിക്കാനായി പ്രിയങ്കയെ കൊണ്ടുവരാനുമുള്ള കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖർ.

‘ലജ്ജയില്ലായ്മ എന്നൊന്നുണ്ട്. കോണ്‍ഗ്രസിന്റെ മാത്രമായ ലജ്ജയില്ലായ്മയും ഉണ്ട്. അവരുടെ രാജകുടുംബത്തിലെ ഒരംഗത്തിന് പിന്നാലെ മറ്റൊരു അംഗത്തെ വയനാട്ടിലെ വോട്ടർമാർക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. മറ്റൊരു മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കുമെന്ന വസ്തുത ലജ്ജയില്ലാതെ അവർ മറച്ചുവെച്ചു. ഇത്തരത്തിലുള്ള വഞ്ചനയാണ് രാഹുല്‍ ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസ് മൂന്നാമതും പരാജയപ്പെടാൻ കാരണം’, രാജീവ് ചന്ദ്രശേഖർ എക്സില്‍ കുറിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തെ വിമർശിച്ച്‌ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.