റോബര്‍ട്ട് വധേരയെ പാലക്കാട് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രൻ.

 

തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രൻ.

‘വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ തെളിഞ്ഞു. വയനാട് കുടുംബം എന്ന് പറഞ്ഞാല്‍ സഹോദരി മത്സരിക്കും എന്നാണ്. റോബർട്ട് വധേരയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണം’ എന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ഇത്രമാത്രം കുടുംബാധിപത്യം ഉള്ള പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.