സംസ്ഥാന നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം

തെറ്റ് തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കാൻ യോഗം ഇന്ന്

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് എല്‍ഡിഎഫ് ഏറ്റുവാങ്ങിയത്. തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തല്‍ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും.

മാർഗരേഖ ഒരുക്കുന്നത് സംസ്ഥാന കമ്മിറ്റിയില്‍ ഉയർന്ന വിമർശനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും. സംസ്ഥാന കമ്മിറ്റിയില്‍ രണ്ടുദിവസമായി മുഖ്യമന്ത്രിക്കെതിരായി അംഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്നത് അതിരൂക്ഷ വിമര്‍ശനങ്ങൾ.

ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങള്‍ തമസ്‌കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങള്‍ക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

മൈക്കിന്റെ പേരിൽ പോലും കയർക്കുന്നത് അവമതിപ്പ് ഉണ്ടാക്കിയവർ ഉണ്ട്. ജനവിശ്വാസം തിരിച്ച്‌ പിടിക്കാൻ അടിയന്തര ഇടപെടല്‍ വേണം എന്ന നിലപാടാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. പൊതു സമൂഹത്തിലെ ഇടപെടല്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളില്‍ ഉയരുന്ന വിമർശനങ്ങള്‍ അവഗണിക്കരുതെന്ന നിർദ്ദേശവും സംസ്ഥാന സമിതിയില്‍ ഉണ്ടായി.

സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറുപടി പറയും.