‘മഞ്ഞുമ്മല്‍ ബോയ്സ്’ വഴി കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതോടെ സിനിമാക്കാരെ കുടുക്കാൻ ഇഡി; സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സാമ്ബത്തിക വിവരങ്ങള്‍ ശേഖരിക്കും

മഞ്ഞുമ്മല്‍ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തില്‍ കൂടുതൽ അന്വേഷണം. സിനിമയു‍ടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

 

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തില്‍ കൂടുതൽ അന്വേഷണം. സിനിമയു‍ടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

സിനിമയുടെ ടിക്കറ്റ് കളക്ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആണ് നടപടി.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയില്‍ കേരളത്തില്‍ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്ബത്തിക വിവരങ്ങള്‍ ശേഖരിക്കാനാണ് ഇ.ഡിയുടെ തീരുമാനം.

കേരളത്തിലെ തിയറ്റർ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിർമാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.