1400 കോടിയുടെ ശീതള പാനീയ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കാൻ മുത്തയ്യ മുരളീധരൻ
ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. കര്‍ണാടകയില്‍ ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനാണ് മുരളീധരന്‍ നിക്ഷേപം നടത്തുന്നത്.
ബംഗളൂരു: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. കര്‍ണാടകയില്‍ ശീതള പാനീയ, മധുര പലഹാര നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനാണ് മുരളീധരന്‍ നിക്ഷേപം നടത്തുന്നത്.
മുത്തയ്യ ബിവറേജസ് ആന്റ് കോണ്‍ഫെക്ഷനറീസ് എന്ന മുരളീധരന്റെ പേരിലുള്ള ശ്രീലങ്കയിലുള്ള സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാനാണ് ഒരുക്കം.
തുടക്കത്തില്‍ 230 കോടി രൂപ നിക്ഷേപിക്കും എന്നാണ് റിപ്പോർട്ടുകൾ.
മുത്തയ്യ മുരളീധരൻ കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലുമായി നടത്തിയ ചർച്ചയിലാണ് നിക്ഷേപം സംബന്ധിച്ച് ധാരണയിലെത്തിയത്. നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ചാമരാജ നഗറിലാണ്. വ്യവസായ മന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പദ്ധതിക്കായി 46 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എം.ബി. പാട്ടീല്‍ അറിയിച്ചു.