മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുറ്റക്കാരാക്കി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും കുറ്റക്കാർക്കെതിരെ നോട്ടീസയക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ശക്തമായപ്പോൾ പിന്നിലേക്ക് പോയ മാസപ്പടി കേസ് വീണ്ടും തലയുയർത്തി വന്നിരിക്കുകയാണ്… കേസിൽ വിശദമായ അന്വേഷണവും മറ്റും നടന്നാൽ മുഖ്യമന്ത്രിയുടെ മകളും മുഖ്യമന്ത്രിയും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്…
ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിമണൽ ഖനന കമ്പനിയായ സി എം ആർ എല്ലിൽ നിന്നും മാസപ്പടിയായി വലിയ തുക മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കെത്തി എന്നതാണ് കേസിന് കാരണം… കരിമണൽ കമ്പനിക്ക് ഖനനം നടത്തുന്നതിന് അനുമതി നൽകിയതിൻ്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനിക്ക് കോടിക്കണക്കിന് രൂപ കൈമാറി എന്നാണ് പറയപ്പെടുന്നത്… രജിസ്ട്രാർ ഓഫ് കമ്പനീസിലും, ആദായനികുതി വകുപ്പിലും സമർപ്പിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്…കോൺഗ്രസ് പാർട്ടിയുടെ എംഎൽഎ ആയ മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാസപ്പടി കേസ് സംബന്ധിച്ച് പരാതി സമർപ്പിച്ചിരുന്നുവെങ്കിലും ഈ കേസിൽ വ്യക്തമായ തെളിവുകളോ കാരണങ്ങളോ ഇല്ലാത്തതിനാൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് വിജിലൻസ് കോടതി മാത്യു കുഴൽനാടന്റെ ഹർജി തള്ളുകയാണ് ചെയ്തത്…
ഇതിനെതിരെയാണ് ഇപ്പോൾ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ പരാതിയുമായി എത്തിയിരിക്കുന്നത്… പരാതി ഫയലിൽ സ്വീകരിക്കുകയും എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണിപ്പോൾ…സി എം ആർ എൽ എന്ന കരിമണൽ ഖനന കമ്പനിയുടെ പേരിൽ ഉയർന്നുവന്ന കോഴ നൽകൽ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരും അവരുടെ കമ്പനിയും ഉൾപ്പെട്ടതോടുകൂടിയാണ് മാസപ്പടി കേസ് വലിയ ചർച്ചയിലേക്ക് ഉയർന്നത്.. ഈ പുറത്തുവന്ന വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരിമണൽ കമ്പനിയുടെ ഉടമയെ അടക്കം മുതിർന്ന ഉദ്യോഗസ്ഥരെയും മറ്റും ചോദ്യം ചെയ്യുന്ന സ്ഥിതിയുമുണ്ടായി… ഇരുവരും കോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യൽ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ചോദ്യം ചെയ്യൽ തടയുന്നതിന് അനുവാദം നൽകിയില്ല…
മാസപ്പടി കേസിൽ മുഖ്യ കഥാപാത്രങ്ങളായി നിലനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതിയുടെ മുന്നോട്ടുള്ള ഇടപെടലുകളിൽ പ്രതിസന്ധി ഉണ്ടാക്കുകയും,, കേസ് സമർപ്പിച്ചിട്ടുള്ള മാത്യു കുഴൽനാടൻ പരാതിയിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് നിലവിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം തുടരുവാനും വേണ്ടിവന്നാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുവാനും ഹൈക്കോടതി ഉത്തരവിടുന്ന പക്ഷം മുഖ്യമന്ത്രി വല്ലാത്ത വിഷമസ്ഥിതിയിൽ എത്തും…
ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരും ഇത്തരത്തിലുള്ള അഴിമതിയുടെ അന്വേഷണങ്ങളെ നേരിടുകയും ഡൽഹി മുഖ്യമന്ത്രി ജയിലിലാവുകയും ചെയ്ത സാഹചര്യവും ഇപ്പോൾ നിലനിൽക്കുകയാണ്…ലോകസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണിയുടെ കടുത്ത പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പാർട്ടിയിൽ പോലും കുറ്റക്കാരനായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്…
ഈ തോൽവി സർക്കാരിൻറെ പരാജയത്താൽ ആണെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് മുഖ്യകാരണമെന്നും വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മാസപ്പടി കേസ് കൂടി തിരിച്ചടി ഉണ്ടാക്കിയാൽ എത്ര ശക്തനാണെന്ന് പറയുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രതിസന്ധിയിൽ എത്തുകയും ഒരുപക്ഷേ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്യാനാണ് സാധ്യത…