മലപ്പുറം: ഒമ്ബതുവയസ്സുകാരന്റെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. വൈലത്തൂല്‍ ചെലവില്‍ സ്വദേശി ആസ്യ (51) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു ഒൻപത് വയസ്സുകാരനായ മുഹമ്മദ് സിനാന്‍ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി മരണപ്പെട്ടത്.
മരണവർത്തയറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി, കുഴഞ്ഞുവീഴുകയായിരുന്നു. അടുത്ത വീട്ടിലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിൽ കുടുങ്ങിയാണ് സിനാന്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.