കാക്കനാട് ഫ്ലാറ്റിലെ രോഗബാധയിൽ വില്ലനായത് കോളിഫോം ബാക്ടീരിയ: ഇതുവരെ ചികിത്സ തേടിയത് 500-ഓളം പേര്‍

കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ 22 പേർ കൂടി രോഗത്തെ തുടർന്ന് ചികിത്സ തേടി. ഫ്ലാറ്റ് നിവാസികള്‍ ചികിത്സ തേടിയിരിക്കുന്നത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് .

 

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ 22 പേർ കൂടി രോഗത്തെ തുടർന്ന് ചികിത്സ തേടി. ഫ്ലാറ്റ് നിവാസികള്‍ ചികിത്സ തേടിയിരിക്കുന്നത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ്.

പരിശോധനക്ക് അയച്ച മൂന്ന് സാമ്ബിളുകളില്‍ ആരോഗ്യ വകുപ്പ് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ജലജന്യരോഗത്തെ തുടർന്ന് 490 ഓളം പേരാണ് കഴിഞ്ഞ ഒരുമാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഇതിന് പിന്നാലെ 22 പേർ കൂടി കഴിഞ്ഞ ദിവസം ചികിത്സ തേടി ആരോഗ്യ സംഘത്തിന് മുന്നിലെത്തി.

കഴിഞ്ഞ ദിവസം ഫ്ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവർഹെഡ് ടാങ്കുകള്‍, ബോർവെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കർ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ ഇതുവരെ 46 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.