നീന്തൽക്കുളത്തിൽ നിന്ന് ഇറങ്ങി നിമിഷങ്ങൾക്കകം 15 വയസ്സുകാരൻ മരിച്ചു: ദൃശ്യങ്ങൾ പകർത്തി സിസിടിവി

ഉത്തർപ്രദേശിലെ മീററ്റിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി നീന്തൽക്കുളത്തിൽ നിന്ന് ഇറങ്ങി നിമിഷങ്ങൾക്കകം മരിച്ചു.

 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി നീന്തൽക്കുളത്തിൽ നിന്ന് ഇറങ്ങി നിമിഷങ്ങൾക്കകം മരിച്ചു. വെള്ളിയാഴ്ച നടന്ന സംഭവം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

സിവാൽഖാസ് സ്വദേശിയായ 15 വയസ്സുകാരനാണ് കുട്ടി. ബോധരഹിതനായി കുഴഞ്ഞുവീണതോട് കൂടി കുട്ടി മരിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം സ്വിമ്മിംഗ് പൂൾ ഏരിയ സന്ദർശകർക്കായി അടച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.