കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യമില്ലാത്ത സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയാണ് നടക്കുന്നത് എന്ന് ആക്ഷേപിക്കുന്ന ആൾക്കാർക്ക് മറുപടിയെന്നോണം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷ ഏർപ്പാടിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തോൽപ്പിക്കുന്ന വിധത്തിൽ നൂറുകണക്കിന് പോലീസുകാരുടെയും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരുടെയും അകമ്പടിയിലാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രിയുടെ യാത്രകൾ. എല്ലാം ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷയാണ് യോഗി ആദിത്യനാഥന് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ അതിനു പുറമേ അത്യാധുനിക സുരക്ഷാ ഉപകരണം വാങ്ങുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം ഒരു കോടി രൂപ ചെലവാക്കുന്നതിനുള്ള ഭരണ അനുമതി നൽകിയതാണ് വാർത്തയായി പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. അതുകൊണ്ടുതന്നെ അവിടുത്തെ മുഖ്യമന്ത്രിക്ക് രാഷ്ട്രീയത്തിലും ഭരണതലത്തിലും വലിയ പ്രാധാന്യം ഉണ്ട്. രാജ്യത്തിൻറെ തലസ്ഥാനവും ഈ സംസ്ഥാനത്തിന്റെ പരിധിക്ക് ഉള്ളിലാണ്. ഈ പ്രാധാന്യവും ഉത്തർപ്രദേശ് ഭരണകൂടത്തിന് ഉണ്ട്. ഉത്തർപ്രദേശിലെ മുഖ്യ മന്ത്രി പദത്തിൽ ഇരിക്കുന്ന യോഗി ആദിത്യനാഥ്, ഇത് രണ്ടാം തവണയാണ് അധികാരത്തിൽ എത്തുന്നത്. തീവ്രവാദ സ്വഭാവമുള്ള പല സംഘടനകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. വലിയ സംസ്ഥാനം എന്ന നിലയിലും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം എന്ന നിലയിലും ഉള്ള പ്രാധാന്യവും ഉത്തർപ്രദേശിന് ഉണ്ട്. പുറത്തുവരുന്ന പലതരത്തിലുള്ള ക്രിമിനൽ കേസുകളിലും ആസ്ഥാനമായി മാറുന്നത് ഉത്തർപ്രദേശ് ആണ് ഒരു പെൺകുട്ടിയെ ബസ്സിൽ നിന്നും ബലമായി പിടിച്ചു സംഘം ചേർന്ന് ബലാത്സംഗം നടത്തി കൊലചെയ്ത ഉന്നാവ് എന്ന സ്ഥലവും ഉത്തർപ്രദേശിൽ ആണ്.
വലിയ തരത്തിലുള്ള ഭീകരമായ രീതിയിൽ എന്ന തോന്നിക്കുന്ന വിധത്തിലുള്ള സുരക്ഷ സേനയും ആയിട്ടാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി കഴിയുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥന് ഭീകരരുടെ ഭീഷണി ഉണ്ടായി എന്ന കാരണം പറഞ്ഞു കൊണ്ടാണ് കോടിക്കണക്കിന് രൂപ ചെലവാക്കി അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ ഭരണ അനുമതി നൽകിയിരിക്കുന്നു. ആധുനിക ഡ്രോണുകൾ ബോഡി ക്യാമറകൾ നൈറ്റ് വിഷൻ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വാങ്ങുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് പുതിയതായി ഉണ്ടായിട്ടുള്ള ഭീകര സംഘടനകളുടെ ഭീഷണിയുടെ പേരിൽ സുരക്ഷാസേനയിലെ അംഗങ്ങളെ വർധിപ്പിക്കുന്നതിനുള്ള തീരുമാനവും ഉണ്ടായിരിക്കുന്നത്.
ഇത് മാത്രമല്ല സുരക്ഷ ഉദ്യോഗസ്ഥർക്ക് മുഴുവൻ ആൾക്കാർക്കും ആധുനിക രീതിയിൽ താമസസൗകര്യവും മറ്റും ഒരുക്കുന്നതിനും സംസ്ഥാന സർക്കാർ തീരുമാനമെടുത്തു കഴിഞ്ഞു. അതുപോലെതന്നെ മുഖ്യമന്ത്രിയുടെ അംഗ രക്ഷകരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനും തീരുമാനം എടുത്തതായി അറിയുന്നുണ്ട്. മാത്രവുമല്ല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗ ആദിത്യനാഥിന്റെ തലസ്ഥാനം യാത്രകൾ കുറഞ്ഞത് ഒരാഴ്ച മുൻപ് എങ്കിലും തീരുമാനിക്കപ്പെടേണ്ടതും അതിനെ അനുസരിച്ച് സുരക്ഷയും മറ്റു സംവിധാനങ്ങളും മുൻകൂട്ടി തന്നെ മുഖ്യമന്ത്രിയെത്തുന്ന സ്ഥലങ്ങളിൽ ഒരുക്കുന്നതിനും നിർദ്ദേശം പുറപ്പെടുവിച്ചതായി വാർത്തയും ഉണ്ട്.
കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ ഒരു കിട്ടുള്ള വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങളുംങ്ങളും നിരവധി വാഹനങ്ങളിൽ ഉള്ള അകമ്പടി സേവിക്കലും കേരളത്തിൽ ഇപ്പോഴും ഗൗരവമായ ചർച്ചയായി തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി കാണിക്കുന്ന രീതിയിൽ എന്തെങ്കിലും ഒക്കെ അഭ്യാസങ്ങൾ കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹത്തിന്റെ മുന്നിൽ കാണിക്കുന്നത് ശരിയാണോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി ജനങ്ങളെ എന്തിന് ഭയക്കണം എന്ന ചോദ്യത്തിന് അനാവശ്യ സുരക്ഷാ സംവിധാനങ്ങളുമായി നീന്തുന്ന കേരള മുഖ്യമന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്.
ജനാധിപത്യത്തിൽ ഭരണനിർവഹണത്തിൽ എത്തുന്ന ആൾക്കാർ എത്രകണ്ട് ലളിതമായിട്ടും എളിമയോടുകൂടിയും ജീവിക്കുവാൻ തയ്യാറാകുന്നുവോ, അത്രകണ്ട് അവർ ജനതാത്പര്യമുള്ളവരായി മാറും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. ഉത്തർപ്രദേശിൽ എന്നല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും ഒക്കെ ജന്മി മുതലാളിത്ത സംസ്കാരത്തിൻറെ പേരിൽ ജനങ്ങളുടെ മുന്നിലൂടെ പരിധിവിട്ട ആഡംബരവും അധികാര ഭ്രാന്തും കാണിച്ചു മുന്നോട്ടുപോകുന്ന ഏർപ്പാട് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രബുദ്ധതയുള്ള പ്രതികരണശേഷിയുള്ള കേരളീയരുടെ മുമ്പിൽ ഉത്തരം ഏർപ്പാടുകൾ എന്നും അവജ്ഞയാണ് ഉണ്ടാക്കുക എന്ന കാര്യം ഇവിടുത്തെ ഭരണാധിപന്മാർ തിരിച്ചറിയണം.