അനുപം ഖേറിൻ്റെ ഓഫീസ് കവർച്ച: രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

അന്ധേരി വെസ്റ്റിലെ നടൻ അനുപം ഖേറിൻ്റെ ഓഫീസ് കവർച്ച നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ മുംബൈയിലെ ഓഷിവാര പോലീസ് പിടികൂടി.

 

മുംബൈ: അന്ധേരി വെസ്റ്റിലെ നടൻ അനുപം ഖേറിൻ്റെ ഓഫീസ് കവർച്ച നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ മുംബൈയിലെ ഓഷിവാര പോലീസ് പിടികൂടി.

മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് മാജിദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ബഹ്‌റിം ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പ്രതികളും അറിയപ്പെടുന്ന സീരിയൽ മോഷ്ടാക്കളാണ് എന്നാണ് ലഭിക്കുന്ന വിവരം. അവർ കുറ്റകൃത്യങ്ങൾ നടത്തുന്നത് ഓട്ടോറിക്ഷകൾ ഉപയോഗിച്ചാണെന്നാണ് പോലീസ് പറയുന്നത്.

സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ മോഷ്ടിച്ച വസ്തുക്കളുമായി ഒരു ഓട്ടോറിക്ഷയിൽ ഓടിപ്പോകുന്നത് തെളിഞ്ഞിരുന്നു.

രാത്രിയിൽ എത്തിയ മോഷ്ടാക്കൾ അനുപം ഖേറിൻ്റെ ഓഫീസ് വളപ്പിൽ ബലമായി പ്രവേശിച്ചതിനു ശേഷം പണവും ഏകദേശം 4.15 ലക്ഷം വിലപിടിപ്പുള്ള സാധനങ്ങളും കവർന്നിരുന്നു.