വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഓഫീസ് ഇടിച്ചുനിരത്തി ചന്ദ്രബാബു നായിഡുവിന്റെ പ്രതികാരം

ഭരണത്തിലെത്തിയതിന് പിന്നാലെ തന്നെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിനെതിരായ പ്രതികാര നടപടി തുടങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

 

ഭരണത്തിലെത്തിയതിന് പിന്നാലെ തന്നെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിനെതിരായ പ്രതികാര നടപടി തുടങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് ഇടിച്ചു നിരത്തി. ഇടിച്ച് നിരത്തിയത് പ്രധാന ഓഫീസിനായി നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന ബഹുനില കെട്ടിടം. കെട്ടിടം സ്ഥിതിചെയ്യുന്നത് കൈയേറിയ സ്ഥലത്താണ്എന്ന് ആരോപിച്ചായിരുന്നു നടപടി.

ഇന്ന് പുലര്‍ച്ചെയാണ് ഗുണ്ടൂരിലെ തടെപ്പള്ളിയിലെ കെട്ടിടം ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി ഇടിച്ചത്. മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ജെസിബികളടക്കം എത്തിച്ച്‌ കെട്ടിടം പൊളിച്ച്‌ നീക്കിയത്. ടിഡിപിയുടേത് പ്രതികാരനടപടിയെന്ന് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. കെട്ടിടം പൊളിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, അത് മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വൈഎസ്‌ആര്‍ കോൺഗ്രസ് വ്യക്തമാക്കി.