റായ്ബറേലി : റായ്ബറേലി ജില്ലയിൽ ബോട്ടിൽ സെൽഫി എടുക്കുന്നതിനിടെ ഗംഗാ നദിയിൽ മുങ്ങി രണ്ട് കൗമാരക്കാർ മരിച്ചു.
തൗഹീദ് (17), ഫഹദ് (19), ഷാൻ (18) എന്നീ മൂന്ന് സുഹൃത്തുക്കൾ പയാഗ്പൂർ ഗംഗാ ഘട്ടിൽ പോയി സെൽഫി എടുക്കാൻ ബോട്ടിൽ കയക്കുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ അവർ ബോട്ടിൻ്റെ അടുത്തേയ്ക്ക് നീങ്ങവേ ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.
ഫഹദിന് നീന്തി കരയിലെത്തുന്നതിനിടെ തൗഹീദും ഷാനും ഒഴുക്കിൽപ്പെടുകയായിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരെ വിന്യസിച്ചു. തുടന്ന് മണിക്കൂർനടത്തിയ തിരച്ചിലിനു ശേഷം അവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റിലേക്ക് അയച്ചു.