കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കാരണമായതായി മുന്‍ എംപി തോമസ് ചാഴികാടന്‍.
കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്ബായി പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി എന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.
കോട്ടയം മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് സ്ഥിരിമായി കിട്ടിയിരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.
തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കളും യോഗത്തില്‍ നലപാടറിയിച്ചു.