ഒരു ഉമ്മ ചോദിച്ചതിന്റെ പേരിൽ കൊല്ലത്തെ പ്രമുഖ രാഷ്ട്രീയ നേതാവും സീനിയർ അഭിഭാഷകനും ആയ ആൾ ഇപ്പോൾ ജാമ്യമില്ല കേസിൽ പ്രതിയായിരിക്കുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയ ഒരു ജൂനിയർ വക്കീലായ യുവതിയോട് അപമര്യാതയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് കുറ്റത്തിന്റെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഉമ്മ ചോദിച്ച ആൾ അത്ര നിസ്സാരക്കാരനൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയൻറെ അടുത്ത ആളാണ്. ഈ മുതിർന്ന അഭിഭാഷകൻ എന്നാണ് പറയപ്പെടുന്നത് കൊല്ലത്തെ ബാർ അസോസിയേഷന്റെ മുൻപ്രസിഡന്റും സിപിഎമ്മിന്റെ മുതിർന്ന നേതാവും ആണ് കേസിൽ പ്രതിയായ അഡ്വക്കേറ്റ് ഇ ഷാനവാസ് ഖാൻ.
ലോട്ടറി അറ്റസ്റ്റേഷന്റെ ആവശ്യവുമായി യുവതിയായ ജൂനിയർ വക്കീലും സുഹൃത്തും കൂടി വിവാദ കഥാപാത്രമായ മുതിർന്ന അഭിഭാഷകൻറെ ഓഫീസിൽ എത്തിയതിന്റെ പിന്നാലെയാണ് കേസിൽ പറയുന്ന സംഭവങ്ങൾ ഉണ്ടായത്. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തയ്യാറായ ജൂനിയർ വക്കീലായ യുവതിയെ വീട്ടിലേക്ക് പ്രതി ക്ഷണിച്ചു. അവിടെ എത്തിയ യുവതിയായ അഭിഭാഷകയോട് മോശമായി പെരുമാറി എന്നതാണ് കേസിന് കാരണം. വീട്ടിലെത്തിയ യുവതിയോട് നോട്ടറി അറ്റസ്റ്റേഷന്റെ കാര്യമല്ല പ്രതി സംസാരിച്ചത്. യുവതിയോട് എനിക്ക് ഒരു ഉമ്മ തരുമോ – ഞാനും തിരിച്ച് ഉമ്മ തരാം എന്നാണ് മുതിർന്ന അഭിഭാഷകൻ പറഞ്ഞത് വാക്കുകൾ കേട്ട് അമ്പരന്നു പോയ യുവതി മുറിവിട്ട് ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ കയ്യിൽ പിടിച്ചു വലിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്.
അടുത്തദിവസം രാവിലെ ജൂനിയർ വക്കീലായ യുവതിയെ ഫോണിൽ വിളിച്ച് മുതിർന്ന അഭിഭാഷകൻ മാപ്പ് പറയൽ നടത്തി. അതെല്ലാം അങ്ങ് മറന്നു കളയും കുട്ടി -സഹോദരിയെ പോലെ കരുതിയാണ് ഞാൻ ഉമ്മ ചോദിച്ചത്. വളരെ മിടുക്കിയായ കുട്ടിയുടെ പ്രൊഫഷനിൽ ഒരു പ്രോത്സാഹനം ആകട്ടെ എന്ന് കരുതിയാണ്. ഇങ്ങനെ പെരുമാറിയത് സംഭവം തെറ്റായി തോന്നിയെങ്കിൽ കുട്ടി എന്നോട് ക്ഷമിക്കണം ഇതാണ് ഫോണിൽ സീനിയർ വക്കീൽ പറഞ്ഞ കാര്യങ്ങൾ.
ഉണ്ടായ സംഭവം യുവതി സഹപ്രവർത്തകരായ അഭിഭാഷകരോട് പറയുകയും ബാർ അസോസിയേഷനിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തിരിക്കുകയാണ് സീനിയർ അഭിഭാഷകനും മാപ്പുപറഞ്ഞുകഴിഞ്ഞപ്പോൾ യുവതി ആവശ്യപ്പെട്ടത് ബാർ അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും മുന്നിൽവച്ച് പരസ്യമായി മാപ്പ് പറയണം എന്ന ആവശ്യം ആയിരുന്നു. എന്നാൽ ഇത് ചെയ്യാൻ മുതിർന്ന അഭിഭാഷകനും തയ്യാറായില്ല. ഇതിന് തുടർന്നാണ് സഹപ്രവർത്തകരുടെ കൂടി നിർദ്ദേശപ്രകാരം സംഭവം സംബന്ധിച്ച് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ജൂനിയർ അഭിഭാഷക പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തിയാണ് മുതിർന്ന അഭിഭാഷകനായ ഷാനവാസ് ഖാൻ എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഏതായാലും സമൂഹത്തിൽ അറിയപ്പെടുന്ന ആളും സിപിഎം പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളും പ്രമുഖ അഭിഭാഷകനുമായ ഷാനവാസ്ഖാന്റെ പ്രവർത്തികൾ കൊല്ലം നഗരത്തിൽ പാട്ടായി മാറിയിരിക്കുകയാണ്. പരസ്പരം കണ്ടുമുട്ടുന്ന ആൾക്കാരെല്ലാം റോഡിൽ വച്ച് പോലും ഒരു ഉമ്മ തരുമോ എന്ന് പറഞ്ഞ് ആക്ഷേപത്തോടെ ഈ സംഭവം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ പിതാവിൻറെ പ്രായം എത്തിയ മുതിർന്ന അഭിഭാഷകൻറെ ഈ പ്രവർത്തിയിൽ അഭിഭാഷക രംഗത്തുള്ള മുഴുവൻ ആൾക്കാരും ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞതായിട്ടാണ് അറിയുന്നത് സിപിഎമ്മിന്റെ കൊല്ലം ജില്ലാ നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായി അറിയുന്നുണ്ട്.